scorecardresearch

ഇതാണ് ഫാമിലി പാക്ക് 'കരിങ്കാളിയല്ലേ;' വൈറൽ റീലൂമായി ആശാ ശരത്തും കുടുംബവും

ട്രെന്റിങ്ങായ ഫഹദിന്റെ 'കരിങ്കാളിയല്ലേ' റീലാണ് ആശാശരത്തും കുടുംബവും അനുകരിക്കുന്നത്

ട്രെന്റിങ്ങായ ഫഹദിന്റെ 'കരിങ്കാളിയല്ലേ' റീലാണ് ആശാശരത്തും കുടുംബവും അനുകരിക്കുന്നത്

author-image
Entertainment Desk
New Update
Asha Sharath, Viral Reel

ചിത്രം: ഇൻസ്റ്റഗ്രാം

തിയേറ്ററുകളിൽ ആഘോഷമാകുകയാണ് ഫഹദ് ഫാസിലിൽ ഏറ്റവും പുതിയ ചിത്രമായ ആവേശം. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ടാലന്റ് ടീസറും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാണ്. ഫഹദ് അവതരിപ്പിക്കുന്ന രംഗൻ എന്ന കഥാപാത്രത്തിന്റെ 'കരിങ്കാളിയല്ലേ' എന്ന റീൽസാണ് ഈ ടാലന്റ് ടീസറിലെ ഹൈലൈറ്റ്. സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ 'കരിങ്കാളി' റീൽ അനുകരിച്ച് വീഡിയോ പോസ്റ്റു ചെയ്യുന്നത്.

Advertisment

നടിയും നർത്തകിയുമായ ആശാ ശരത്തും കുടുംബവും 'കരക്കാളിയല്ലേ' എന്ന ഗാനത്തിന് റീൽസു ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭർത്താവ് ശരത്തിനും മക്കളായ ഉത്തര, കീർത്തന എന്നിവർക്കൊപ്പമാണ് താരത്തിന്റെ വീഡിയോ. രചന നാരായണൻകുട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങൾ വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. 

അടുത്തിടെ, നടി ഗ്രേസ് ആന്റണി പങ്കുവച്ച കരങ്കാളി റീലും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Advertisment

ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'ആവേശം' ബോക്സോഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Read More Entertainment Stories Here

asha sarath Fahadh Faasil Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: