/indian-express-malayalam/media/media_files/USdEajJFdf8OPdj7h7hl.jpg)
Photo: Tiger Shroff/Instagram, Zee Studios/X
ബോളിവുഡിന്റെ തിരിച്ചുവരവിന് സാക്ഷിയായ വർഷമായിരുന്നു 2023. ഷാരൂഖ് ഖാന്റെ പത്താൻ, ജവാൻ, രണബീർ കപൂറിന്റെ അനിമൽ തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രകടനമാണ് തിയേറ്ററിൽ കാഴ്ചവച്ചത്. എന്നാൽ 2024ൽ വീണ്ടും പരാജയ ചിത്രങ്ങളുടെ കൂട്ടംതന്നെയാണ് ബോളിവുഡിൽ നിന്നും പുറത്തുവരുന്നത്. ചെറിയ ചിത്രങ്ങളെ അപേക്ഷിച്ച് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് തിയേറ്ററിൽ തകർന്നടിയുന്നത്.
വലിയരീതിയിൽ കൊട്ടിഘോഷിക്കപ്പെട്ട രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് ഏപ്രിൽ മാസം തിയേറ്ററിലെത്തിയത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബഡേ മിയാൻ ഛോട്ടെ മിയാൻ,' അജയ് ദേവ്ഗൺ ചിത്രം 'മൈതാൻ.' 350, 250 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയങ്ങളായി.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു, 'ബഡേ മിയാൻ ഛോട്ടെ മിയാൻ. 60 കോടി രൂപയാണ് ചിത്രം ആദ്യവാരം തിയേറ്ററിൽ നേടിയത്. അമിത് ശർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങിയ മൈദാൻ 45 കോടിയാണ് നേടിയത്. ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ആഴിചയിയിരുന്നു ഇത്. 250 കോടിയോളം രൂപ നഷ്ടമായെന്നാണ് കണക്ക്.
വൻ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങൾ പരാജയം ഏറ്റുവാങ്ങാൻ തുടങ്ങിയതോടെ, ബോളിവുഡ് താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. കോവിഡിന് ശേഷം പത്തു സിനിമകളിൽ അഭിനയിച്ച അക്ഷയ് കൂമാറിന്റെ എട്ടു ചിത്രങ്ങളും പരാജയമാണ്. തുടർ പരാജയം നേടിയിട്ടും അവസാന ചിത്രത്തിൽ താരം കൈപ്പറ്റിയ പ്രതിഫലം 100 കോടി രൂപയാണ്. ടൈഗർ ഷ്രോഫിൻ്റെ തുടർച്ചയായ മൂന്നാമത്തെ ദുരന്തമായിരുന്നു ബഡേ മിയാൻ ചോട്ടെ മിയാൻ. ഏകദേശം 35-40 കോടി രൂപയാണ് ടൈഗർ ഈ ചിത്രത്തിന് ഈടാക്കിയത്.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനം ഇടിവാണ് ഈ വർഷത്തിന്റെ ആദ്യ പാദം സൂചിപ്പിക്കുന്നത്. ഷാഹിദ് കപൂർ - കൃതി സനോൺ അഭിനയിച്ച തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ (80 കോടി), ക്രൂ (81 കോടി), യാമി ഗൗതം അഭിനയിച്ച ആർട്ടിക്കിൾ 370 (82 കോടി), അജയ് ദേവ്ഗൺ നയിക്കുന്ന സൂപ്പർനാച്ചുറൽ ത്രില്ലർ ഷൈയ്താൻ (149 കോടി രൂപ) തുടങ്ങിയവയാണ് ആദ്യ പാദത്തിൽ നിലവാരം പുലർത്തിയ ബോളിവുഡ് ചിത്രങ്ങൾ.
Read More Entertainment Stories Here
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.