scorecardresearch

Manjummel Boys OTT: കാത്തിരിപ്പിനൊടുവിൽ മഞ്ഞുമ്മൽ ബോയ്സ് ഓടിടിയിലേക്ക്

Manjummel Boys OTT: തിയേറ്ററിലെ വിജയക്കുതിപ്പിന് ശേഷം മഞ്ഞുമ്മല്‍ ബോയ്സ് ഓടിടിയിലേക്ക്

Manjummel Boys OTT: തിയേറ്ററിലെ വിജയക്കുതിപ്പിന് ശേഷം മഞ്ഞുമ്മല്‍ ബോയ്സ് ഓടിടിയിലേക്ക്

author-image
Entertainment Desk
New Update
Manjummel Boys box office collection Day 1

Manjummel Boys OTT

Manjummel Boys OTT: ബോക്സ് ഓഫീസിൽ റെക്കോർഡു തീർത്ത് മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായ മഞ്ഞുമ്മല്‍ ബോയ്‍സ് ഒടിടിയിലേക്ക്. ആഗോളതലത്തില്‍ 226 കോടി രൂപയില്‍ അധികമാണ് മഞ്ഞുമ്മൽ ബോയ്സ് കളക്റ്റ് ചെയ്തത്.  ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിനു പുറത്തും സ്വീകാര്യത നേടി.

Advertisment

ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാം.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മേയ് 5ന് ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാകും.

Advertisment

Read More Entertainment Stories Here

Soubin Shahir OTT Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: