ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നടികർ.' മെയ് മൂന്നിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനേ എത്തുന്നത്. ഒരു സൂപ്പർ സ്റ്റാർ തന്റെ കരിയറിൽ നേരിടുന്ന സംഭവവികാസങ്ങൾ വ്യക്തമാക്കുന്ന ട്രെയിലറാണ് റിലീസുചെയ്തതിരിക്കുന്നത്.
ഭാവന നായികയാകുന്ന ചിത്രത്തിൽ, സൗബിൻ ഷാഹിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൊവിനോയ്ക്കൊപ്പമുള്ള സൗബിന്റെ ആദ്യ ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ തകർത്ത് അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസന്‍സിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ.
ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ആൽബി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രതീഷ് രാജാണ്.
Read More Entertainment Stories Here
- Manjummel Boys OTT: കാത്തിരിപ്പിനൊടുവിൽ മഞ്ഞുമ്മൽ ബോയ്സ് ഓടിടിയിലേക്ക്
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
- സൂപ്പർസ്റ്റാറിന്റെ പ്രതിഫലം 100 കോടി, ബഡ്ജറ്റ് 600 കോടി; തിയേറ്ററിൽ കൂപ്പുകുത്തി ബോളിവുഡ് ചിത്രങ്ങൾ
- 63-ാം വയസ്സിലും എന്തൊരു എനർജി; ലാലേട്ടൻ സൂപ്പറാ, കയ്യടിച്ച് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.