/indian-express-malayalam/media/media_files/2P4k0Vou04s7VAm2TfWH.jpg)
മലർവാടി ആർ്ട്സ് ക്ലബ്ബിലൂടെ മലയാളത്തിലേക്ക് എത്തി, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായകനടന്മാരിൽ ഒരാളാണ് നിവിൻപോളി. സിനിമയിൽ 14 വർഷങ്ങൾ പിന്നിടുമ്പോൾ നിവിന്റെ യാത്ര ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു.
യുവതാരങ്ങൾക്കിടയിൽ വലിയ തുക പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് നിവിൻ. നിവിൻ്റെ ആസ്തി എത്രയെന്ന് അറിയാമോ? ഇതുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. ചലച്ചിത്ര നിർമാണം, പ്രതിഫലം, ബ്രാൻഡ് പ്രൊമോഷൻ, മറ്റു വരുമാന സ്ത്രോതസുകൾ എന്നിവയിൽ നിന്നുള്ള വരുമാനങ്ങൾ കൂടി കണക്കിലെടുത്താണ് ഈ റിപ്പോർട്ട്.
ഏകദേശം, 150 കോടിക്കും 200 കോടിക്കും മദ്ധ്യേയാണ് നിവിന്റെ ആസ്തി എന്നാണ് റിപ്പോർട്ട്. ഇതു കൂടാതെ നിരവധി ആഢംബര വാഹനങ്ങളും താരത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. ലക്ഷ്വറി കാരവാന് സമാനമായ യാത്ര അനുഭവം സമ്മാനിക്കുന്ന ടൊയോട്ട വെല്‍ഫയറാണ് നിവിന്റെ കാർ കളക്ഷനിലെ ആഢംബര വാഹനങ്ങളിലൊന്ന്. മോഹന്‍ലാന്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, വിജയ് ബാബു തുടങ്ങി മലയാള സിനിമയിലെ നിരവധിപേർ ടൊയോട്ട വെല്‍ഫയര്‍ ഉടമകളാണ്. നിവിന്റെ ബ്ലാക്ക് ഫിനിഷിങ്ങിലുള്ള വെല്‍ഫയറിന് ഏതാണ്ട് 1.15 കോടി രൂപയോളമാണ് വില. 1.70 കോടി രൂപയോളം വില വരുന്ന ബിഎംഡബ്ല്യു 740ഐ ആണ് നിവിന്റെ മറ്റൊരു ലക്ഷ്വറി വാഹനം.
4 മുതൽ 6 കോടി വരെയാണ് നിവിൻ ഒരു ചിത്രത്തിനു പ്രതിഫലമായി ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. അഭിനയത്തിനൊപ്പം തന്നെ സ്വന്തമായി പോളി ജൂനിയർ പിക്ച്ചേഴ്സ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസും നിവിനുണ്ട്. ആക്ഷൻ ഹീറോ ബിജു നിർമ്മിച്ചു കൊണ്ടാണ് നിവിൻ പ്രൊഡക്ഷൻ രംഗത്തേക്ക് കടന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം, മഹാവീര്യർ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നിവയെല്ലാം പോളി ജൂനിയർ പിക്ച്ചേഴ്സ് നിർമ്മിച്ച ചിത്രങ്ങളാണ്.
‘മലയാളി ഫ്രം ഇന്ത്യ’, 'വർഷങ്ങൾക്കു ശേഷം' എന്നിവയാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നിവിൻ ചിത്രങ്ങൾ. ഇതിൽ വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ നിതിൻ മോളി എന്ന കഥാപാത്രം നിവിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തു. റാം സംവിധാനം ചെയ്ത‘ഏഴു കടൽ, ഏഴു മലൈ’ ആണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. ഈ തമിഴ് ചിത്രം മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
'ലവ്, ആക്ഷൻ, ഡ്രാമ’യ്ക്ക് ശേഷം നയൻതാരയ്ക്ക് ഒപ്പം വീണ്ടും കൈകോർക്കുകയാണ് നിവിൻ. ഇരുവരും ഒന്നിച്ചെത്തുന്ന ‘ഡിയർ സ്റ്റുഡന്റസ്’അനൗൺസ് ചെയ്യപ്പെട്ടു കഴിഞ്ഞു.
Read More Entertainment Stories Here
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
- ബേബി ബംമ്പ് ചിത്രങ്ങളുമായി ദീപിക പദുക്കോൺ
- മദ്യപിച്ചാൽ ചെരുപ്പുകൊണ്ട് തല്ലുമെന്ന് ആ സംവിധായകൻ പറഞ്ഞു: രജനീകാന്ത്
- ഞാനിന്ന് ആ ഗ്രൂപ്പിന്റെ ഭാഗമല്ല; പിണക്കത്തിനു പിന്നിലെ കാരണം പറഞ്ഞ് ശ്വേത മേനോൻ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.