/indian-express-malayalam/media/media_files/I1SakBYpxL2xG5rjPi8r.jpg)
ബോളിവുഡ് (Bollywood) കണ്ട തീവ്ര പ്രണയങ്ങളില്‍ ഒന്നായിരുന്നു ഐശ്വര്യ റായ്-സല്മാന് ഖാന് (Aishwarya Rai Bachchan-Salman Khan) പ്രണയം. ഇവരുടെ ബന്ധം തുടങ്ങുന്നത് സഞ്ജയ് ലീലാ ഭന്‍സാലിയുടെ 'ഹം ദില്‍ ദേ ചുകെ സനം' എന്ന ചിത്രത്തിലൂടെയാണ്. 1999 ജൂണ്‍ 18ന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസില്‍ വലിയ കളക്ഷന്‍ നേടുകയും ഐശ്വര്യ, സല്മാന്, സഞ്ജയ് എന്നിവരുടെ കരിയറിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു.
ചിത്രത്തിലെ ഗാന രംഗങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു, ഒപ്പം ഐശ്വര്യ-സല്മാന് കെമിസ്ട്രിയും. ഇരുവരും പ്രണയത്തിലായിരുന്നു എന്നത് ചിത്രത്തിനെ ഏറെ സഹായിച്ചു എന്ന് ഈ സിനിമയില്‍ ഐശ്വര്യയുടെ അമ്മ വേഷം ചെയ്ത് സ്മിത ജയകര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവരുടെ പ്രണയം പൂവിടുന്നതിന് ആ ലോക്കെഷനിലെ എല്ലാവരും സാക്ഷിയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവവും അവര്‍ ഓര്‍ത്തെടുത്തു.
"ഐശ്വര്യ, സല്മാന് എന്നിവര്‍ക്കൊപ്പം മറ്റു കലകാരന്മാരും ഉള്ള ഗാനമായിരുന്നു 'ആംഖോ കീ ഗുസ്താഖിയാന്‍.' അതിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ഷോട്ടില്‍ ഐശ്വര്യ എന്റെ അടുത്താണ് ഇരിക്കുന്നത്. സല്മാന് ഞങ്ങളെ ചുറ്റി ഓടണം. അതാണ് ഷോട്ട്. എന്നാല്‍ അതിനിടയില്‍ സല്മാന് വന്ന് ഐശ്വര്യയെ തൊട്ടു. ഡയറക്ടര്‍ അപ്പോള്‍ തന്നെ കട്ട് പറഞ്ഞു. 'എന്തിനാണ് അവളെ തൊട്ടത്? നിങ്ങള്‍ക്ക് അവളെ തൊടേണ്ട കാര്യമില്ലല്ലോ' എന്ന് പറഞ്ഞു. തുടര്‍ന്ന് ഷോട്ട് വീണ്ടും എടുത്തു," സ്മിത ജയകര്‍ പറഞ്ഞു.
ഈ സിനിമയെ തുടര്‍ന്നുള്ള കുറച്ച് കാലത്തിനു ശേഷം ഐശ്വര്യയും സല്‍മാനും പിരിഞ്ഞു. സല്മാന് വളരെ പോസ്സെസ്സിവ് ആയിരുന്നു എന്നും തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുയും മറ്റും ചെയ്യുമായിരുന്നു എന്നും ഐശ്വര്യ വെളിപ്പെടുത്തി. സഞ്ജയ് ലീലാ ഭന്‍സാലിയുടെ തന്നെ അടുത്ത ചിത്രമായ 'ദേവ്ദാസ്' ചിത്രീകരണം നടക്കുമ്പോള്‍ സല്മാന് സെറ്റില്‍ എത്തി ബഹളം വച്ചതുമൊക്കെ ബോളിവുഡില്‍ അന്ന് വലിയ വാര്‍ത്തയായിരുന്നു.
പിന്നീട് ഐശ്വര്യ, അഭിഷേക് ബച്ചനെ വിവാഹം കഴിച്ചുവെങ്കിലും സല്മാന് ബാച്ചിലറായി തന്നെ തുടരുന്നു.
Here’s a peek into the making of Sanjay Leela Bhansali’s Hum Dil De Chuke Sanam ❤️
— BhansaliProductions (@bhansali_produc) June 18, 2024
Celebrating 25 years of love, laughter, and legacy! ✨#25YearsOfHumDilDeChukeSanam#SanjayLeelaBhansali#HumDilDeChukeSanam#25YearsOfHDDCS@BeingSalmanKhan@ajaydevgn#AishwaryaRaiBachchan… pic.twitter.com/HVmGyRKkKn
Read Here
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
- സൗബിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നവ്യ നായർ
- ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.