scorecardresearch

ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ

തിരക്കിൽ പെട്ട് ജിന്റോ വീഴാൻ പോയെങ്കിലും കൂടെയുള്ളവർ ചേർത്തുപിടിച്ചിരുന്നു. പിന്നിട് ജിന്റോയുടെ കൈ പിടിച്ച് റോബിൻ കീരീടം ഉയർത്തിക്കാട്ടുന്നതും കാണാമായിരുന്നു

തിരക്കിൽ പെട്ട് ജിന്റോ വീഴാൻ പോയെങ്കിലും കൂടെയുള്ളവർ ചേർത്തുപിടിച്ചിരുന്നു. പിന്നിട് ജിന്റോയുടെ കൈ പിടിച്ച് റോബിൻ കീരീടം ഉയർത്തിക്കാട്ടുന്നതും കാണാമായിരുന്നു

author-image
Entertainment Desk
New Update
Jinto | Robin Radhakrishnan

(ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ബിഗ് ബോസ് സീസൺ 6 ജേതാവായ ജിന്റോയെ സ്വീകരിക്കാനെത്തിയ മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും പ്രതിശ്രുത വധു ആരതി പൊടിയും തിരക്കിൽപെട്ടു. ചെന്നൈയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ജിന്റോയ്ക്ക് സ്വീകരണം ഒരുക്കാൻ ജനസാഗരം തന്നെയാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു.

Advertisment

ആരാധകരുടെ സ്നേഹ പ്രകടനങ്ങൾക്ക് ഇടയിൽ കുടുങ്ങിയ ജിന്റോയെ കാണാൻ ഡോ. റോബിനും പ്രതിശ്രുത വധു ആരതി പൊടിയും കാത്തുനിൽക്കുന്നതും, റോബിൻ തിരക്കിനിടയിലൂടെ ജിന്റോയെ അഭിവാദ്യം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. തിരക്ക് വകഞ്ഞുമാറ്റി ജിന്റോ റോബിന്റെ അടുത്തേക്ക് എത്തിയതോടെ ആരാധകരും മാധ്യമപ്പടയും ഇരുവരേയും വളഞ്ഞു.

തിരക്കിൽ പെട്ട് ജിന്റോ വീഴാൻ പോയെങ്കിലും കൂടെയുള്ളവർ ചേർത്തുപിടിച്ചിരുന്നു. പിന്നിട് ജിന്റോയുടെ കൈ പിടിച്ച് റോബിൻ കീരീടം ഉയർത്തിക്കാട്ടുന്നതും കാണാമായിരുന്നു. തിരക്കിനിടയിലും ആരതി ജിന്റോയെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. വീഡിയോ കാണാം.

ജിന്റോയെ കെട്ടിപിടിച്ചു റോബിൻ, തിരക്കിൽ പെട്ട് റോബിനും ആരതി പൊടിയും

ജിന്റോയെ കെട്ടിപിടിച്ചു റോബിൻ, ജിന്റോയെ സ്വീകരിക്കാൻ വന്ന റോബിനും ആരതി പൊടിയും തിരക്കിൽ പെട്ടപ്പോൾ 🔥🔥

Posted by Indian Cinema Gallery on Monday, June 17, 2024
Advertisment

അൻസിബ, റിഷി എന്നിവരും ജിന്റോയുടെ കൂടെ ഇതേ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയിരുന്നു. ഇരുവർക്കും വലിയ സ്വീകരണമാണ് നെടുമ്പാശ്ശേരിയിൽ ലഭിച്ചത്. ഈ സീസണിലെ ഫോർത്ത് റണ്ണറപ്പായിരുന്നു റിഷി എന്ന മുടിയൻ.

Read More

Mohanlal Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: