scorecardresearch

'ലോകത്തിലെ ബെസ്റ്റ് അപ്പ;' വീഡിയോ പങ്കുവച്ച് നയൻതാര

വിഘ്നേഷിന് ഫാദേഴ്സ് ഡേ ആശംസ നേർന്നുകൊണ്ടാണ് നയൻതാരയുടെ പോസ്റ്റ്

വിഘ്നേഷിന് ഫാദേഴ്സ് ഡേ ആശംസ നേർന്നുകൊണ്ടാണ് നയൻതാരയുടെ പോസ്റ്റ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara, Vignesh Shivan, Father's Day

ചിത്രം: ഇൻസ്റ്റഗ്രാം/നയൻതാര

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഇടക്കിടെ കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫാദേഴ്സ് ഡേയിൽ വിഘ്നേഷിനും മക്കൾക്കും ഒപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് നയൻ.

Advertisment

വിഘ്നേഷിന് ആശംസ നേർന്നുകൊണ്ടാണ് നയൻതാര പോസ് പങ്കിട്ടത്. മക്കളായ ഉയരിനും ഉലഗിനും ഒപ്പമുള്ള ഇരുവരുടെയും കളിചിരികളാണ് വീഡിയോയിൽ. ലോകത്തിലെ ഏറ്റനും മികച്ച അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. നടി ശ്രേയ ശരൺ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ നയൻതാരയുടെ വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. 

2022 ജൂൺ മാസമാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. ചെന്നൈയിൽ നടന്ന വിവാഹ ചടങ്ങുകളിൽ നിരവധി ചലച്ചിത്ര താരങ്ങൾ പങ്കെടുത്തിരുന്നു. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇതേ വർഷം ഓക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഇരുവരും മാതാപിതാക്കളായി. 

Advertisment

മക്കളെ ജീവിതത്തിലേക്ക് വരവേറ്റതിന് ശേഷം, അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഇരുവരും ശ്രമിക്കാറുണ്ട്. മക്കൾക്കൊപ്പമുള്ള യാത്രകളും ആതിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ തിയേറ്ററിലെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിഘ്നേഷ്.

Read More

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: