/indian-express-malayalam/media/media_files/tPhA7oylRQZSdaM6GMhR.jpg)
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്.
പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.
ജനിച്ച ദിവസം മുതൽ പേളിയുടെ ആരാധകർക്ക് സുപരിചിതയാണ് നില. നിലയുടെ ജീവിതത്തിലെ ഓരോ മൈൽസ്റ്റോണുകളും പേളി ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ, നിലയുടെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തെ കുറിച്ചാണ് പേളി സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. .
ഇനി മുതൽ നിലയൊരു പ്ലേ സ്കൂൾ വിദ്യാർത്ഥിനിയാണ്. ആദ്യദിവസം പ്ലേ സ്കൂളിൽ പോയ നിലയുടെ ചിത്രങ്ങളാണ് പേളി ഷെയർ ചെയ്തത്. .
"നിലയുടെ പ്ലേ സ്കൂളിലെ ആദ്യ ദിനം. അവളുടെ അധ്യാപകരെയും കൂട്ടുകാരെയും കാണാനുള്ള ആവേശത്തിലാണ്. അവളുടെ ജീവിതത്തിലെ പുതിയൊരു ചാപ്റ്റർ ആരംഭിച്ചിരിക്കുന്നു," എന്നാണ് പേളി കുറിച്ചത്. നിലയ്ക്ക് ആശംസകൾ നേരുന്ന തിരക്കിലാണ് പേളി ആരാധകർ.
Read More
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.