/indian-express-malayalam/media/media_files/rLMWcyKPMyEnBhERQL64.jpg)
Five things you always find in a Mani Ratnam movie
5 Things you always find in a Mani Ratnam movie: ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് മണിരത്നം. ഭാഷകൾക്കും സംസ്ഥാനങ്ങൾക്കുമൊക്കെ അതീതമായി മണിരത്നം ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം സിനിമാപ്രേക്ഷകരുണ്ട്. മണിരത്നം സിനിമയിലെ പ്രണയത്തിനു ഒരു മാജിക്കൽ ഫീലുണ്ടെന്ന് വിശ്വസിക്കുന്ന പ്രേക്ഷകരും ഏറെയാണ്.
പതിറ്റാണ്ടുകളായി പ്രേക്ഷകരുടെ ഹൃദയം കവർന്ന എത്രയോ കഥാപാത്രങ്ങളെ മണിരത്നം സമ്മാനിച്ചു കഴിഞ്ഞു. ഇരുവർ, റോജ, ഗുരു, ദിൽസേ, അലൈപായുതേ, രാവൺ, നായകൻ, ഓകെ കൺമണി, അഞ്ജലി, കാട്ര് വെളിയിടൈ തുടങ്ങിയ ചിത്രങ്ങളിലൊക്കെ മണിരത്നം ടച്ചുള്ള പ്രണയം പ്രേക്ഷകർ കണ്ടതാണ്.
ഇപ്പോഴിതാ, മണിരത്നം സിനിമകളിലെ ചില പൊതുസാമ്യങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഒരു ചർച്ചയാണ് ശ്രദ്ധ നേടുന്നത്. മണിരത്നം ചിത്രങ്ങളിൽ പൊതുവായി കാണാറുള്ള അഞ്ചു കാര്യങ്ങളെന്താണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്. കണ്ണാടി, ട്രെയിൻ, ബസ്, വിവാഹം, ഊഞ്ഞാൽ ഈ അഞ്ചു ഘടകങ്ങളും മണിരത്നം ചിത്രത്തിലെ സുപരിചിതമായ കാഴ്ചയാണെന്നും ആരാധകർ ചൂണ്ടി കാണിക്കുന്നു.
മണിരത്നം ടോക്കീസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഏറെക്കുറെ ഈ നിരീക്ഷണങ്ങൾ ശരിയാണെന്ന് വീഡിയോ കാണുന്നവർക്കും സമ്മതിക്കാതെ തരമില്ല. കാരണം, പല ചിത്രങ്ങളിൽ നിന്നുള്ള ഈ എലമെന്റുകളുടെ വീഡിയോകളും പോസ്റ്റിൽ കാണാം.
Read More Entertainment Stories Here
- സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട് തന്നെ പറയണം: വീഡിയോയുമായി ചാക്കോച്ചൻ
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us