/indian-express-malayalam/media/media_files/hetlxadZCuHV5vi2t5VP.jpg)
കുഞ്ചാക്കോ ബോബൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘ഗർർർ’. സംവിധായകൻ ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ഷെയർ ചെയ്യുകയാണ് ചാക്കോച്ചൻ ഇപ്പോൾ.
ചിത്രത്തിൽ ഒരു സിംഹവും ചാക്കോച്ചനൊപ്പം അഭിനയിക്കുന്നുണ്ട്. സിംഹം ഗ്രാഫിക്സ് ആണെന്നു തെറ്റിദ്ധരിക്കേണ്ടെന്നും ആള് ഒർജിനലാണെന്നുമാണ് ചാക്കോച്ചൻ പറയുന്നത്.
"സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്... അതും മാന്ത് കിട്ടിയ എന്നോട്," എന്ന അടിക്കുറിപ്പോടെയാണ് സിംഹത്തിന്റെ സീനുകൾ അടങ്ങിയ വീഡിയോ ചാക്കോച്ചൻ പങ്കിട്ടത്.
ഇന്ത്യയില്‍ സിംഹങ്ങള്‍ ഉണ്ടെങ്കിലും ഇവിടത്തെ നിയമപ്രകാരം അവയെ ഷൂട്ടിംഗിന് ഉപയോഗിക്കാനാവില്ല, അതിനാൽ സൗത്താഫ്രിക്കയിൽ വച്ചാണ് യഥാര്‍ഥ സിംഹത്തിനൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്ന സിംഹമായി ചിത്രത്തിൽ എത്തുന്നത്.
മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവിന്റെ വേഷമാണ് ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്നത്.
'എസ്ര' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗ്ർർർ'. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ
ജൂൺ 14-ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസിനെത്തും.
Read More Entertainment Stories Here
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.