scorecardresearch

അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ

ശ്രീദേവിയ്ക്കും ചിരഞ്ജീവിയ്ക്കുമൊപ്പം ബേബി ശാലിനിയും ബേബി ശ്യാമിലിയും സഹോദരൻ റിച്ചാർഡും അഭിനയിച്ച ചിത്രമായിരുന്നു 'ജഗദേക വീരുഡു അതിലോക സുന്ദരി'

ശ്രീദേവിയ്ക്കും ചിരഞ്ജീവിയ്ക്കുമൊപ്പം ബേബി ശാലിനിയും ബേബി ശ്യാമിലിയും സഹോദരൻ റിച്ചാർഡും അഭിനയിച്ച ചിത്രമായിരുന്നു 'ജഗദേക വീരുഡു അതിലോക സുന്ദരി'

author-image
Entertainment Desk
New Update
Chiranjeevi | Shalini

Throwback Thursday

Throwback Thursday: ചിരഞ്ജീവി, ശ്രീദേവി എന്നിവർക്കൊപ്പം ബേബി ശാലിനിയും ബേബി ശ്യാമിലിയും സഹോദരൻ റിച്ചാർഡും അഭിനയിച്ച ചിത്രമായിരുന്നു 'ജഗദേക വീരുഡു അതിലോക സുന്ദരി'. വർഷങ്ങൾക്കു ശേഷം സഹോദരിമാർക്കൊപ്പം ചിരഞ്ജീവിയെ കാണാനും ഒപ്പം നിന്നു ചിത്രം പകർത്താനും കഴിഞ്ഞതിലുള്ള സന്തോഷം പങ്കിടുകയാണ് റിച്ചാർഡ് ഇപ്പോൾ.

Advertisment

'ജഗദേക വീരുഡു അതിലോക സുന്ദരി' ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും റിച്ചാർഡ് കൊളാഷായി നൽകിയിട്ടുണ്ട്. ചിത്രത്തിലെ ശ്രീദേവിയുടെ അസാന്നിധ്യമാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. 'നികത്താനാവാത്ത നഷ്ടമെന്നാണ്' ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആരാധകർ കമന്റ് ചെയ്യുന്നത്.

1990-ൽ പുറത്തിറങ്ങിയ 'ജഗദേക വീരുഡു അതിലോക സുന്ദരി'  ഒരു തെലുങ്ക് ഭാഷാ ഫാൻ്റസി ചിത്രമായിരുന്നു. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അംരീഷ് പുരി , കന്നഡ പ്രഭാകർ , അല്ലു രാമലിംഗയ്യ , റാമി റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടി. 

Advertisment

ചിത്രത്തിന് സ്വീകൽ വരണമെന്ന് താനാഗ്രഹിക്കുമെന്ന്  ഒരിക്കൽ ചിരഞ്ജീവി ഒരു പരിപാടിയ്ക്കിടയിൽ തുറന്നു പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിൽ തന്റെ മകൻ രാം ചരൺ നായകനായും ശ്രീദേവിയുടെ മകൾ ജാൻവി കപൂർ നായികയായും എത്തണമെന്നാണ് ചിരഞ്ജീവി ആഗ്രഹം പ്രകടിപ്പിച്ചത്. . 

Read More Entertainment Stories Here

Throwback

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: