scorecardresearch

അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി

'ഡിഎൻഎ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സലീമ. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കർ സൗദാൻ ആണ് നായകൻ

'ഡിഎൻഎ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സലീമ. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കർ സൗദാൻ ആണ് നായകൻ

author-image
Entertainment Desk
New Update
Actress Saleema DNA

നഖക്ഷതങ്ങളിലെ ഊമപ്പെണ്‍ക്കുട്ടിയായ ലക്ഷ്മിയേയും ആരണ്യകത്തിലെ റെബല്‍ അമ്മിണിയേയും മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. ഈ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചത് നടി സലീമ ആയിരുന്നു. ആന്ധ്ര സ്വദേശിയായ സലീമയുടെ യഥാർത്ഥ പേര് കലീശ്വരി ദേവി എന്നാണ്. തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ.

Advertisment

ഒരിടവേളയ്ക്ക് ശേഷം സലീമ വീണ്ടും മലയാളത്തിൽ എത്തുകയാണ്. സംവിധായകൻ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ' എന്ന ചിത്രത്തിലൂടെയാണ് സലീമയുടെ മലയാളത്തിലേക്കുള്ള റീ എൻട്രി.  ഡിഎൻഎയിൽ പാട്ടി എന്ന കഥാപാത്രത്തെയാണ് സലീമ അവതരിപ്പിക്കുന്നത്. യുവനടനും മമ്മൂട്ടിയുടെ സഹോദരി പുത്രനുമായ അഷ്‌കർ സൗദാൻ ആണ് ചിത്രത്തിലെ നായകൻ.

Saleema DNA

Actress Saleema in DNA Movie

ഞാൻ പിറന്ന നാട്ടിൽ (1985)  എന്ന ചിത്രത്തിലൂടെയായിരുന്നു സലീമയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നഖക്ഷതങ്ങൾ, ആരണ്യകം, മഹായാനം തുടങ്ങി പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. 

കോട്ടയം കുഞ്ഞച്ചൻ , കിഴക്കൻ പത്രോസ് , പ്രായിക്കര പാപ്പാൻ , കന്യാകുമാരി എക്‌സ്‌പ്രസ് , ഉപ്പുകണ്ടം ബ്രദേഴ്‌സ് , മാന്യൻ , സ്റ്റാൻലി ശിവദാസ് , പാളയം തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ ടി എസ് സുരേഷ് ബാബു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ്   'ഡിഎൻഎ'.  ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച ഡിഎൻഎ ജൂൺ 14 ന് പ്രദർശനത്തിനെത്തും. 

Advertisment

എ കെ സന്തോഷ് തിരക്കഥയെഴുതിയ ഈ ചിത്രം ആക്ഷൻ സീക്വൻസുകളുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണെന്നാണ് റിപ്പോർട്ട്. അഷ്‌കറിനെ കൂടാതെ, ബാബു ആൻ്റണി, റായി ലക്ഷ്മി, ഹന്ന റെജി കോശി, അജു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ് തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. രവിചന്ദ്രൻ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശരത് ആണ് സംഗീതസംവിധായകൻ. ഡിഎൻഎ ആണ്സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്തു.

Read More Entertainment Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: