scorecardresearch

Nadikar OTT: നടികർ ഒടിടിയിലേക്ക്

Nadikar OTT Release Date & Platform: സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥ പറഞ്ഞ 'നടികർ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒടിടി റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നിവയെക്കുറിച്ചറിയാം

Nadikar OTT Release Date & Platform: സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥ പറഞ്ഞ 'നടികർ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒടിടി റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നിവയെക്കുറിച്ചറിയാം

author-image
Entertainment Desk
New Update
Nadikar |  Tovino Thomas

Nadikar OTT Release Date

Nadikar OTT Release Date & Platform:  ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'നടികർ' ഒടിടിയിലേക്ക്. സിനിമയ്ക്കുള്ളിലെ സിനിമയുടെ  കഥയാണ് ചിത്രം പറഞ്ഞത്. 

Advertisment

സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് നടികർ പറഞ്ഞത്. ഡേവിഡ് കരിയറിന്റെ ഒരു മോശം കാലഘട്ടത്തിൽ കൂടി കടന്നു പോവുന്നതും തുടർച്ചയായി മൂന്നോളം ചിത്രങ്ങൾ പരാജയപ്പെടുന്നതും ഈ പരാജയങ്ങൾ ഡേവിഡിന്റെ  ആത്മവിശ്വാസത്തെയും അഭിനയത്തെയുമെല്ലാം എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.  കൈവിട്ടു പോവുന്ന കരിയർ ഡേവിഡ് തിരിച്ചു പിടിക്കുന്നതാണ് കഥയുടെ പ്രമേയം.  40 കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച സിനിമ പക്ഷേ തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 

ടൊവിനോയ്ക്കും ഭാവനയ്ക്കും പുറമേ, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 

Advertisment

മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. ആൽബി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രതീഷ് രാജാണ്.

Nadikar OTT Release Date Platform

Nadikar film to release on Netflix

നെറ്റ്ഫ്ളിക്സിൽ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ നെറ്റ്ഫ്ളിക്സ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

Read More Entertainment Stories Here

OTT Tovino Thomas Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: