/indian-express-malayalam/media/media_files/cys4HG50rQuHnKcFovP3.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ താരപരിവേഷം നിലനിർത്തുമ്പോഴും, മറ്റു പല സൂപ്പർ താരങ്ങൾക്കൊപ്പം നെഗറ്റീവ് കഥാപാത്രങ്ങളിലെത്താൻ മടികാണിക്കാത്ത നടനാണ് വിജയ് സേതുപതി. സഹനടനായും വില്ലൻ കഥാപാത്രമായും അഭിനയിക്കുമ്പോൾ തന്റെ പരിശ്രമങ്ങൾക്ക് വേണ്ട പ്രശംസ ലഭിക്കുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് വിജയ് സേതുപതി.
നായക കഥാപാത്രങ്ങളോട് തുല്യമായ പ്രയത്നം ഉണ്ടായിട്ടും തൻ്റെ പ്രകടനങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് വിജയ് സേതുപതി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. തമിഴ് സിനിമയിൽ ഇനി അഭിനയിക്കാൻ ആഗ്രഹമുള്ള താരങ്ങൾ ആരൊക്കെയാണെന്ന ചോദ്യത്തിനായിരുന്നു സേതുപതിയുടെ മറുപടി.
"ഇല്ല, അത്തരം സിനിമകൾ ചെയ്ത് ഞാൻ മടുത്തു. സിനിമാ വ്യവസായത്തിൽ നിന്ന് നല്ലതും ചീത്തയുമായ അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. മറ്റൊരു താരവുമായി ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ, നിങ്ങൾ എത്ര കഠിനാധ്വാനം ചെയ്താലും, എത്ര നന്നായി അഭിനയിച്ചാലും, അവസാനം വളരെ കുറഞ്ഞ മൂല്യം മാത്രമേ അതിന് ലഭിക്കു. നായക കഥാപാത്രത്തെ പോലെ നമ്മളും സിനിമയ്ക്ക് സംഭാവന ചെയ്യുന്നു. എന്നാൽ ആരും അതിനെക്കുറിച്ച് സംസാരിക്കില്ല.
മെറി ക്രിസ്‌മസിൻ്റെ പ്രമോഷനിടെ, വില്ലൻ വേഷങ്ങളും അതിഥി വേഷങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അടുത്ത കാലത്തായി അത്തരം നിരവധി വേഷങ്ങൾ ഞാൻ നിരസിച്ചു. ഒരേ തരത്തിലുള്ള ഒന്നിലധികം വേഷങ്ങൾ ചെയ്യുമ്പോൾ, നമ്മുടെ മുമ്പത്തെ സിനിമകളിലെ പ്രകടനങ്ങളുമായി താരതമ്യങ്ങളുണ്ടാകും," വിജയ് സേതുപതി പറഞ്ഞു.
തളപതി വിജയ് നായകനായ 'മാസ്റ്റർ' എന്ന ചിത്രത്തിൽ ഭവാനി എന്ന പ്രതിനായക കഥാപാത്രമായാണ് വിജയ് സേതുപതി എത്തിയത്. എന്നാൽ ഭവാനിയും, വിക്രമിലെ സന്ധാനവും സമാനമാണെന്ന് വിമർശനങ്ങളുണ്ടായിരുന്നു. ഈ കാരണത്താൽ വിക്രമിൽ അഭിനയിക്കാൻ സേതുപതി മടിച്ചതായും റൂമറുകൾ ഉണ്ടായിരുന്നു.
തന്റെ അൻപതാമത്തെ ചിത്രമായ 'മഹാരാജ'യിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയിത്തുകയാണ് വിജയ് സേതുപതി. 'കുരങ്ങു ബൊമ്മ' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ, സാമിനാഥനാണ് ചിത്രത്തന്റെ സംവിധായകൻ. ബോളിവുഡ് താരം അനുരാഗ് കശ്യപ്, മലയാളി താരം മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Read More Entertainment Stories Here
- സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട് തന്നെ പറയണം: വീഡിയോയുമായി ചാക്കോച്ചൻ
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.