scorecardresearch

നന്ദിയാൽ പാടുന്നു ദൈവമേ... ലൂർദ് മാതാവിന് മുന്നിൽ ഭക്തി​ഗാനം ആലപിച്ച് സുരേഷ് ഗോപി

സ്വർണ കൊന്ത സമർപ്പിച്ച ശേഷം ലൂർദ് മാതാവിന് മുന്നിൽ ഭക്തി​ഗാനം ആലപിക്കുകയായിരുന്നു സുരേഷ് ഗോപി

സ്വർണ കൊന്ത സമർപ്പിച്ച ശേഷം ലൂർദ് മാതാവിന് മുന്നിൽ ഭക്തി​ഗാനം ആലപിക്കുകയായിരുന്നു സുരേഷ് ഗോപി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sureh Gopi, Gold Rosary

ചിത്രം: യുട്യൂബ്

തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുൻപ് ലൂർദ് മാതാവിന് സ്വർണ കിരീടവും സുരേഷ് ഗോപി സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് സ്വർണ കൊന്ത സമ്മാനിക്കാൻ സുരേഷ് ഗോപി എത്തിയത്. ഇതിന് ശേഷം ദേവാലയത്തിൽ ഭക്തി​ഗാനം ആലപിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.

Advertisment

'നന്ദിയാൽ പാടുന്നു ദൈവമേ' എന്ന ​ഭക്തി​ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദർശിച്ച ശേഷമാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം സമർപ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

സ്വർണ കിരീടം സമ്മാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം സുരേഷ് ഗോപി വ്യാപക വിമർശനം നേരിട്ടിരുന്നു. കിരീടത്തിന്റെ തൂക്കം ഉൾപ്പെടെയുള്ള കാര്യങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Advertisment

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതി വിജയമാണ് സുരേഷ് ഗോപി നേടിയത്. എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. വിജയത്തിന് പിന്നാലെ കേന്ദ്ര സഹമന്ത്രി സ്ഥാനവും സുരേഷ് ഗോപിയെ തേടിയെത്തി. 

Read More

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: