/indian-express-malayalam/media/media_files/EeQWa68CuIJwdem1DtZG.jpg)
'പെഹ്‌ല നഷ' ഗാനരംഗത്തിൽ പൂജ ബേദി
ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ നൃത്തസംവിധായകരിൽ ഒരാളാണ് ഫറാ ഖാൻ. ജോ ജീതാ വോഹി സിക്കന്ദറിൻ്റെ "പെഹ്‌ല നഷ" ആയിരുന്നു ഫറാ ഖാൻ ആദ്യമായി കൊറിയോഗ്രാഫ് ചെയ്ത സിനിമാ ഗാനം. ആദ്യമായി ലഭിച്ച ആ അവസരത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ഫറാ ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഈ ഗാനം ആദ്യം ചെയ്യേണ്ടിയിരുന്നത് അന്തരിച്ച കൊറിയോഗ്രാഫർ സരോജ് ഖാനായിരുന്നു. ഗാനരംഗത്തിലെ പൂജ ബേദിയുടെ മെർലിൻ മൺറോ പോസ് ചിത്രീകരിച്ചതിനെ കുറിച്ചും ഫറാ ഖാൻ സംസാരിച്ചു. പൂജയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറക്കുന്നതു കണ്ട് ഒരു സ്പോട്ട് ബോയ് ബോധംകെട്ടു വീണുവെന്നും ഫറ പറയുന്നു. .
റേഡിയോ നാഷയുമായുള്ള അഭിമുഖത്തിനിടെയാണ് ഫറ ഇക്കാര്യം പങ്കുവച്ചത് , “സരോജ് ജിയാണ് ആ പാട്ട് ചെയ്യേണ്ടിയിരുന്നത്, അത് എല്ലാവർക്കും അറിയാം. പിന്നെ എന്തോ സംഭവിച്ചു. ഞങ്ങളുടെ ഷൂട്ട് ഊട്ടിയിലായിരുന്നു സരോജ് ജി ശ്രീദേവിയുടെയോ മാധുരിയുടെയോ കൂടെ ഷൂട്ട് ചെയ്യാൻ ബോംബെയിലേക്ക് പോകേണ്ടി വന്നു. അവർ പോയി, പിന്നെ തിരികെ വന്നില്ല." അതുവരെ കുറച്ച് ഷോകൾ കൊറിയോഗ്രാഫ് ചെയ്ത പരിചയം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നും ഫറാ ഖാൻ ഓർക്കുന്നു. സരോജ് ഖാൻ വരാതെ ആയപ്പോൾ, ഷൂട്ടിംഗ് മുടങ്ങാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും വേണ്ടി സംവിധായകൻ മൻസൂർ ഖാൻ ഫറയോട് പാട്ട് ഏറ്റെടുത്ത് കൊറിയോഗ്രാഫ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
താൻ സംവിധായകനോട് ഒരു ദിവസത്തെ സമയം ചോദിച്ചെന്നും പാട്ടിൻ്റെ ആശയം ഒന്നു റീവർക്ക് ചെയ്തെന്നും ഫറാ ഖാൻ പറഞ്ഞു. ഗാനരംഗത്തിൽ സ്ലോ മോഷൻ അവതരിപ്പിക്കുകയും സ്വപ്നതുല്യമായൊരു വൈബ് ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്ത ഫറാ ഖാൻ, പൂജാ ബേദിയ്ക്ക് മെർലിൻ മൺറോ പോസും നൽകി. പൂജ കാറിന്റെ മുകളിൽ കയറി നിൽക്കുന്നതും, പാവാട പറക്കുന്നതുമായിരുന്നു ആശയം.
“മർലിൻ മൺറോ സ്റ്റൈലിൽ പൂജ ബേദിയെ ചിത്രീകരിക്കുക എന്നത് എൻ്റെ ആശയമായിരുന്നു. ഞാൻ പൂജയോട് പറഞ്ഞു, ഫാൻ ഓൺ ചെയ്യുമ്പോൾ നിങ്ങൾ പാവാട താഴേക്ക് പിടിക്കൂ. ആദ്യ ഷോട്ടിൽ, ഫാൻ പിടിച്ച് നിൽക്കുന്ന ഒരു സ്പോട്ട് ബോയ് ഉണ്ടായിരുന്നു, ഫാൻ സ്വിച്ച് ഓൺ ചെയ്തപ്പോൾ, പൂജ പാവാട താഴേക്ക് പിടിച്ചില്ല, ആ സ്പോട്ട് ബോയുടെ തലകറങ്ങി. അന്നാണ് ഞാൻ ആദ്യമായി ഒരു തോംങ് (ഒരു തരം അടിവസ്ത്രം) കാണുന്നത്. പൂജ വളരെ കൂളായിരുന്നു, അവൾ അതൊന്നും കാര്യമാക്കിയില്ല, ഫറാ ഖാൻ ചിരിയോടെ പറഞ്ഞു.
ജോ ജീതാ വോഹി സിക്കന്ദറിൽ ആമിർ ഖാൻ, ആയിഷ ജുൽക്ക, ദീപക് തിജോരി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു..
Read More
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.