scorecardresearch

അനിയന്റെ കല്യാണത്തിന് നൃത്തച്ചുവടുകളുമായി രമ്യ നമ്പീശൻ; വീഡിയോ

ജയസൂര്യ, വിനീത്, അഭയ ഹിരൺമയി, ജോമോൾ, ഭാവന എന്നിവരെല്ലാം വിവാഹത്തിനെത്തി ചേർന്നിരുന്നു, വീഡിയോ കാണാം

ജയസൂര്യ, വിനീത്, അഭയ ഹിരൺമയി, ജോമോൾ, ഭാവന എന്നിവരെല്ലാം വിവാഹത്തിനെത്തി ചേർന്നിരുന്നു, വീഡിയോ കാണാം

author-image
Entertainment Desk
New Update
Ramya Nambeesan brother wedding

രമ്യ നമ്പീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്‌മണ്യൻ്റെ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. അനിയന്റെ വിവാഹവേദിയിൽ നിറഞ്ഞു നിന്നത് നടി രമ്യ നമ്പീശനായിരുന്നു. .

Advertisment

വിവാഹാഘോഷത്തിനിടെ സ്റ്റേജിൽ ചുവടുവയ്ക്കുന്ന രമ്യയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. .

രാഹുൽ സുബ്രഹ്‌മണ്യനു വധുവായി എത്തുന്നത് ഡെബി സൂസൺ ചെമ്പകശേരിയാണ്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. സിനിമാ രംഗത്തു നിന്നും രമ്യയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, ശിൽപ്പ ബാല, സയനോര ഫിലിപ്പ്, ഷെഫ്ന, മൃദുല മുരളി, ജയസൂര്യ, വിനീത്, അഭയ ഹിരൺമയി, ജോമോൾ എന്നിവരെല്ലാം വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു. 

Advertisment


ജയസൂര്യയും രമ്യാ നമ്പീശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മങ്കിപെൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് രാഹുൽ സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, ജോ ആൻഡ് ദ ബോയ്, സെയ്ഫ്, മേപ്പടിയാൻ, ഹോം എന്നീ ചിത്രങ്ങൾക്കും രാഹുൽ സംഗീതമൊരുക്കി. . 

Read More

Ramya Nambeesan Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: