/indian-express-malayalam/media/media_files/rFfKwzrbqDB9iVX1ys8p.jpeg)
Photo: Instagram
വിജയ് സേതുപതി തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാരാജ'യിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മഹാരാജ പ്രമോഷനിടെ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്ന സേതുപതിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗോൾഡ് എഫ്എമ്മിൽ സംസാരിക്കുകയായിരുന്നു താരം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' താൻ സമീപകാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രമാണെന്നും, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ അധികം ഇഷ്ടപ്പെട്ടെന്നും വിജയ് സേതുപതി പറഞ്ഞു. "കാതൽ: ദി കോർ, നൻപകൽ നേരത്ത് മയക്കം തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടി ചിത്രങ്ങളും കണ്ടിട്ടുണ്ട്. നൻപകൽ അല്പം വ്യത്യസ്തമായ സിനിമയാണ്. .
ആ സിനിമ എല്ലാവർക്കും മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നില്ല. മമ്മുക്കയുടെ പ്രകടനം മറ്റൊരു തലത്തിലാണ്. നൻപകൽ നേരത്ത് മയക്കത്തിൽ മമ്മൂട്ടി ശിവാജി ഗണേശനെ അനുകരിക്കുന്ന രംഗം ഏറെ ഇഷ്ടപ്പെട്ടു. ആ ചിത്രം ഞാൻ രണ്ടുതവണ കണ്ടിട്ടുണ്ട്. ചിത്രത്തിലെ നിഴലിൻ്റെ പ്രാധാന്യം രണ്ടാം തവണയാണ് ശ്രദ്ധിച്ചത്."സേതുപതി പറഞ്ഞു.
"മലയാള സിനിമ ഇപ്പോൾ ഏറ്റവും മികച്ച നിലയിലാണെന്നും. 'പ്രേമലു'വും രണ്ടുതവണ കണ്ടെന്നും സേതുപതി പറഞ്ഞു. പ്രേമലു ഒത്തിരി ഇഷ്ടപ്പെട്ടു. പ്രധാന അഭിനേതാക്കൾ മാത്രമല്ല, സിനിമയിലെ മുഴുവൻ അഭിനേതാക്കളും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്." ബ്രമയുഗം അടക്കമുള്ള സമീപകാല മലയാളം സിനിമകളെയും താരം പ്രശംസിച്ചു. അടുത്തിടെ മലയാളത്തിൽ റിലീസായ ഭൂരിഭാഗം ചിത്രങ്ങളും താൻ കണ്ടെന്നും അവയെല്ലാം ഇഷ്ടപ്പെട്ടെന്നും സേതുപതി കൂട്ടിച്ചേർത്തു. .
Read More
- ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് മനസിലാകുന്നത് എന്റെ പാർട്ണർ പറയുമ്പോഴാണ്: ഷൈൻ ടോം ചാക്കോ
- പടം പൊട്ടിയെന്ന് അറിഞ്ഞാൽ ചാക്കോച്ചൻ നേരെ അങ്ങോട്ട് പോകും: സുരാജ്
- ഉണ്ണി ആത്ര നല്ലവനായ ഉണ്ണിയല്ലല്ലോ ഉണ്ണിയേ... എന്തിനും തയ്യാറായി സുരാജും ബിജു മേനോനും; നടന്ന സംഭവം ട്രെയിലർ
- പത്ത് വർഷം കൊണ്ട് സ്റ്റെപ്പ് പഠിച്ചിട്ട് വരുമ്പോഴാണ് അവർ പാട്ട് മറ്റുന്നത്; വീഡിയോ പങ്കുവച്ച് അർച്ചന കവി
- നന്ദിയാൽ പാടുന്നു ദൈവമേ... ലൂർദ് മാതാവിന് മുന്നിൽ ഭക്തിഗാനം ആലപിച്ച് സുരേഷ് ഗോപി
- അനിയന്റെ കല്യാണത്തിന് നൃത്തച്ചുവടുകളുമായി രമ്യ നമ്പീശൻ; വീഡിയോ
- നിലയുടെ ജീവിതത്തിലെ പുതിയ തുടക്കം; ചിത്രങ്ങളുമായി പേളി
- 'അഹന്തയിൽ നിന്നും മുക്തി നേടുന്നു': തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
- ഷൂട്ടിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറന്നു, സ്പോട്ട് ബോയ് ബോധംകെട്ടു: മെർലിൻ മൺറോ പോസിനെ കുറിച്ച് ഫറാ ഖാൻ
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.