scorecardresearch

ഉണ്ണി ആത്ര നല്ലവനായ ഉണ്ണിയല്ലല്ലോ ഉണ്ണിയേ... എന്തിനും തയ്യാറായി സുരാജും ബിജു മേനോനും; നടന്ന സംഭവം ട്രെയിലർ

ജൂൺ 21ന് നടന്ന സംഭവം തിയേറ്ററുകളിലെത്തും

ജൂൺ 21ന് നടന്ന സംഭവം തിയേറ്ററുകളിലെത്തും

author-image
Entertainment Desk
New Update
Nadanna Sambavam

Nadanna Sambavam Trailer

Advertisment

ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജൂൺ 21നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ട്രെയിലറിലൂടെ ആകാഷ കൂട്ടിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡ്രൈവിങ് ലൈസൻസിന് ശേഷം, നായക പ്രാധാന്യമുള്ള പ്രതിനായക കഥാപാത്രമായാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്.

കോമഡിയും സസ്പെൻസും നിറഞ്ഞ ചിത്രത്തിൽ ഉണ്ണിയെന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. സംവിധായകൻ ജോണി ആന്റണി, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, സുധി കോപ്പ, ലിജോ മോൾ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഒരു വില്ല കൂട്ടായ്മയും അവർക്കിടയിൽ നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടൊവിനോ നായകനായ 'മറഡോണ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ ആണ് നടന്ന സംഭവം സംവിധാനം ചെയ്യുന്നത്. അനൂപ് കണ്ണൻ രേണു എന്നിവർ ചോർന്നാണ് നിർമ്മാണം. രാജേഷ് ​ഗോപിനാഥ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ​മനേഷ് മാധവനാണ്. സം​ഗീതം അങ്കിത് മേനോനും, ഗാനരചന സുഹൈൽ കോയ, ശബരീഷ് വർമ്മ എന്നിവരാണുമാണ് നിർവഹിക്കുന്നത്. 

Advertisment

ആതിര ഹരികുമാർ, അനഘ അശോക്, നൗഷാദ് അലി, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Read More

Biju Menon Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: