/indian-express-malayalam/media/media_files/M4C2RJTz2IV9wUGpcxJ5.jpg)
ചിത്രം: യൂട്യൂബ്
സംവിധാന സഹായിയായി മലയാള സിനിമയിലേത്തി നടനായും നായകനായും മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ഷൈൻ ടോം ചാക്കോ. ലിറ്റിൽ ഹാർട്ട്സ്, മലയാളി ഫ്രെ ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷൈന്റേതായി ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. അഭിമുഖങ്ങളിലൂടെ ശ്രദ്ധനേടുകയും വിവാദങ്ങൾ ശ്രഷ്ടിക്കുകയും ചെയ്യാറുള്ള ഷൈൻ, അടുത്തിടെ സൈനാ സൗത്ത് പ്ലസിന് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
താൻ ടോക്സിക്കാണെന്ന് പങ്കാളി പറയുമ്പോഴെ മനസിലാകൂ എന്നാണ് താരം പറയുന്നത്. 'എൽജിബിറ്റിക്യൂ+' കമ്യൂണിറ്റിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു ഷൈന്റെ മറുപടി. "നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരാൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാൾ കാണുമ്പോൾ തന്നെ അവർക്ക് അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ.
ഇത് മാറ്റിയെടുക്കണങ്കിൽ ആദ്യം നമ്മുടെ ഉള്ളിൽ തന്നെ മാറ്റം വന്നം. അങ്ങനെ വരുമ്പോൾ ഞാൻ തന്നെ പലകാര്യങ്ങളിലും ഓകെ അല്ല. ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓകെ അല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല. അതിന്റെ പേരിൽ തർക്കങ്ങൾ സംഭവിക്കും. ആ ഞാൻ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും.
തിരിച്ച് ഭാര്യ ആങ്ങനെ പൊസസീവ്നസ് ആവുന്നത്, ഇടക്ക് ഇഷ്ടപ്പെടുമെങ്കിലും അത് ചില സമയങ്ങലിൽ ടോക്സിക്കാകും. എന്റെ പാർട്ണർ പറയുമ്പോഴാണല്ലോ ഞാൻ ഭയങ്കര ടോക്സിക്ക് ആണെന്ന് ഞാൻ അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്. അപ്പോൾ ഞാൻ എങ്ങനെ ഇതിന്റെ പേരിൽ കുറ്റം പറയും," ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നതായി അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വർഷം ജനുവരിയിൽ സുഹൃത്തും പ്രണയിനിയുമായ തനുജയുമായി താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. എൻഗേജ്മെന്റ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഷൈൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ വിവാഹം എപ്പോഴാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
Read More
- പടം പൊട്ടിയെന്ന് അറിഞ്ഞാൽ ചാക്കോച്ചൻ നേരെ അങ്ങോട്ട് പോകും: സുരാജ്
- ഉണ്ണി ആത്ര നല്ലവനായ ഉണ്ണിയല്ലല്ലോ ഉണ്ണിയേ... എന്തിനും തയ്യാറായി സുരാജും ബിജു മേനോനും; നടന്ന സംഭവം ട്രെയിലർ
- പത്ത് വർഷം കൊണ്ട് സ്റ്റെപ്പ് പഠിച്ചിട്ട് വരുമ്പോഴാണ് അവർ പാട്ട് മറ്റുന്നത്; വീഡിയോ പങ്കുവച്ച് അർച്ചന കവി
- നന്ദിയാൽ പാടുന്നു ദൈവമേ... ലൂർദ് മാതാവിന് മുന്നിൽ ഭക്തിഗാനം ആലപിച്ച് സുരേഷ് ഗോപി
- അനിയന്റെ കല്യാണത്തിന് നൃത്തച്ചുവടുകളുമായി രമ്യ നമ്പീശൻ; വീഡിയോ
- നിലയുടെ ജീവിതത്തിലെ പുതിയ തുടക്കം; ചിത്രങ്ങളുമായി പേളി
- 'അഹന്തയിൽ നിന്നും മുക്തി നേടുന്നു': തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
- ഷൂട്ടിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറന്നു, സ്പോട്ട് ബോയ് ബോധംകെട്ടു: മെർലിൻ മൺറോ പോസിനെ കുറിച്ച് ഫറാ ഖാൻ
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.