scorecardresearch

ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്; ഫാദേഴ്‌സ് ഡേ സ്‌പെഷ്യല്‍ പോസ്റ്റുമായി നവ്യ നായർ

ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള വീഡിയോ പങ്കുവച്ച് നടി നവ്യ നായർ

ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള വീഡിയോ പങ്കുവച്ച് നടി നവ്യ നായർ

author-image
Entertainment Desk
New Update
Navya Nair, father's Day

ചിത്രം: ഇൻസ്റ്റഗ്രാം/ നവ്യ നായർ

മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം, ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും ആരാധകർക്കു മുന്നിൽ എത്താറുണ്ട്. ഫാദേഴ്സ് ഡേയിൽ നവ്യ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

Advertisment

അച്ഛനൊപ്പമുള്ള രസകരമായ വീഡിയോയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. നവ്യക്ക് അച്ഛൻ തല തോർത്തിക്കൊടുക്കുന്നതാണ് വീഡിയോ. "ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ്..." എന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.

"ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ ഐ ലവ് ദിസ് അച്ചാ, ക്ഷെമിസ്ബിഡു… പദ്മനാഭസ്വാമിയിൽ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്… ഇങ്ങനെ വിഡിയോയിൽ പകർത്താൻ സാധിക്കാതെ മനസ്സിൽ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങൾ.. എന്റെ ജീവൻ എന്റെ അച്ഛൻ" നവ്യ കുറിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇടക്കിടെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം ഏറെക്കാലം സിനിമയിൽനിന്നും വിട്ടുനിന്ന നവ്യ 'ഒരുത്തീ' എന്ന സിനിമയിലൂടെ മടങ്ങി എത്തിയിരുന്നു. സുരേഷ് ഗോപി നായകനായെത്തുന്ന 'വരാഹം' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'ജാനകി ജാനേ'യാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നവ്യ ചിത്രം.

Read More

Advertisment
Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: