scorecardresearch

സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ

ഉള്ളോഴുക്ക് കാണാൻ ഉർവശിയുടെ മകൾ കുഞ്ഞാറ്റ എത്തിയപ്പോൾ..

ഉള്ളോഴുക്ക് കാണാൻ ഉർവശിയുടെ മകൾ കുഞ്ഞാറ്റ എത്തിയപ്പോൾ..

author-image
Entertainment Desk
New Update
Urvashi and daughter Kunjatta

ചിത്രം:​ ഇൻസ്റ്റഗ്രാം

മലയാളികളുടെ പ്രിയതാരം ഉർവശിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഉള്ളൊഴുക്ക് റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 21ന് റിലീസാകുന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനെത്തിയ ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും സിനിമയാണ് ആഗ്രമെന്നുമാണ് കുഞ്ഞാറ്റ പറയുന്നത്.

Advertisment

നായികയായി ഉടൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ഞാറ്റയുടെ മറുപടി. ദൈവം അനുഗ്രഹിച്ചാൽ നായികയാകുമെന്നും, സിനിമയാണ് ആഗ്രഹമെന്നും കുഞ്ഞാറ്റ പറഞ്ഞു. കൂട്ടുകാർക്കൊപ്പമാണ് കുഞ്ഞാറ്റ തിയേറ്ററിലെത്തിയത്. 

അടുത്തിടെ ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിക്കിടെ പാർവതിയും ഉർവശിയുമായി കുശലം പറയുന്ന കുഞ്ഞാറ്റയുടെ വീഡിയോയും ശ്രദ്ധനേടിയിരുന്നു.

Advertisment

നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിയുകയായിരുന്നു. 

'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉർവശിയും പാർവതിയും എത്തുമ്പോൾ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

2018ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ സിനിമയാകുന്നത്.

Read More Entertainment Stories Here

Parvathy Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: