/indian-express-malayalam/media/media_files/OwcpOZxHHUZzBGLQUy6L.jpg)
സിനിമകൾക്കു അപ്പുറത്തേക്ക് വളർന്ന ആത്മബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ മലയാള സിനിമ ഇൻഡസ്ട്രിയിൽ ധാരാളമായി കാണാം. അത്തരമൊരു അപൂർവ്വ സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ശ്വേത മേനോൻ തുടങ്ങിയവർ. എന്നാൽ ഇന്ന് ആ ഗ്യാങ്ങിൽ ഇന്ന് ശ്വേത മേനോൻ ഇല്ല.
ഇടയ്ക്ക് ചങ്ങാതികളുമായി ചില സ്വരചേർച്ചകൾ വന്നതോടെ ആ ചങ്ങാതികൂട്ടം ഉപേക്ഷിക്കുകയായിരുന്നു ശ്വേത മേനോൻ. എന്താണ് ആ സൗഹൃദത്തിനു സംഭവിച്ചത് എന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ശ്വേത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
"കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്. എനിക്ക് നേരെ വാ നേരെ പോ രീതിയാണ്. എനിക്ക് വാക്കുകൾ വളച്ചൊടിച്ച് സംസാരിക്കാൻ അറിയില്ല. അടിസ്ഥാനപരമായി, ഞാൻ ഒറ്റ മോളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അതുകൊണ്ടു തന്നെ, എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാൽ എനിക്ക് അത് ഡൈജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ആരോടും കള്ളത്തരം പറയാറില്ല, അതു ഞാൻ മറ്റുള്ളവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെന്തോ ഒരു സ്വരചേർച്ചയില്ലായ്മ ഉണ്ടായി."
"ഞാൻ ബോംബെക്കാരിയാണ്. എന്നെ മാത്രമാണ് പറ്റിക്കുന്നതെന്നാണ് അന്ന് എനിക്ക് തോന്നിയത്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ ബുദ്ധിമുട്ടിക്കുന്നതെന്ന് സ്വയം ചോദിച്ചു. പുറത്തു നിന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. പുറത്തുനിന്നു ആളുകൾ ചോദിക്കാൻ തുടങ്ങിയതോടെ ഞാൻ വലിയാൻ തുടങ്ങി. ഇതോടെ ഞാന്‍ പതുക്കെ വലിയാന്‍ തുടങ്ങി."
"മഞ്ജു വാര്യർ- ദിലീപ് പ്രശ്നമൊന്നുമല്ല. എന്തായാലും എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല.ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്സ് ഫൈന്‍ ഓക്കെ, ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങിയിരുന്നു."
"അവരെല്ലാവരും ഇപ്പോഴും നല്ല സൗഹൃദമാണ്. ഞാനും അവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണുമ്പോൾ സംസാരിക്കാറുണ്ട്, പക്ഷേ ഞാൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ല. ഞാൻ പിന്നെ അങ്ങോട് തിരിഞ്ഞു നോക്കിയിട്ടില്ല," ശ്വേതയുടെ വാക്കുകളിങ്ങനെ.
ശ്വേത മേനോന്‍ വേർപിരിഞ്ഞെങ്കിലും, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുടെ സൗഹൃദം വളരെ ശക്തമായി തന്നെ മുന്നോട്ടുപോവുകയാണ്.
Read More Entertainment Stories Here
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
- സൗബിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നവ്യ നായർ
- ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.