scorecardresearch

6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം

ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കൾ

ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കൾ

author-image
Entertainment Desk
New Update
Rajinikanth | Shahrukh Khan | Allu Arjun

Richest Actors in India 2024

ഒരു നൂറ്റാണ്ടിലേറെയായി, ഇന്ത്യൻ സിനിമയുടെ നെടുംതൂണായ് നിലകൊള്ളുകയാണ് ബോളിവുഡ്. ഈ ആധിപത്യം പലപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് താരങ്ങളാണെന്ന് ധാരണയിലേക്കും നയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമല്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ദക്ഷിണേന്ത്യൻ സിനിമ മേഖലകൾ കാഴ്ചവയ്ക്കുന്നത്.

Advertisment

ബാഹുബലി, ആർആർആർ, പുഷ്പ, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയം സമീപ വർഷങ്ങളിൽ, ദക്ഷിണേന്ത്യൻ സിനിമകൾക്ക് രാജ്യവ്യാപകമായി പ്രശംസ നേടിക്കൊടുത്തു. സൗത്ത് ഇന്ത്യൻ താരങ്ങൾക്ക്, ഇന്ത്യൻ സിനിമ വ്യവസായത്തിൽ ഉയർന്ന വരുമാനം നേടുന്നവരിൽ പ്രമുഖരായി ഉയരാൻ ഇത് വഴിയൊരുക്കിയിട്ടുണ്ട്. ഐഎംഡിബി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫോർബ്സ് അടുത്തിടെ പുറത്തിറക്കിയ പട്ടികയിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ കൂടുതലും സൗത്ത് ഇന്ത്യൽ നടന്മാരാണ്.

ഷാരൂഖ് ഖാനാണ് പട്ടികയിൽ ഒന്നാമത്. സൽമാൻ ഖാൻ, ആമിർ ഖാൻ, അല്ലു അർജുൻ, അക്ഷയ് കുമാർ, രജനികാന്ത് തുടങ്ങിയ സൂപ്പർ താരങ്ങളാണ് പട്ടികയിൽ ഇടംനേടിയ മറ്റു താരങ്ങൾ.

ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കൾ 

1. ഷാരൂഖ് ഖാൻ: ആസ്തി 6300 കോടി രൂപ
2. സൽമാൻ ഖാൻ: ആസ്തി- 2900 കോടി രൂപ
3. അക്ഷയ് കുമാർ: ആസ്തി- 2500 കോടി രൂപ
4. ആമിർ ഖാൻ: ആസ്തി- 1862 കോടി രൂപ
5. ജോസഫ് വിജയ്:  ആസ്തി- 474 കോടി രൂപ
6. രജനികാന്ത്: ആസ്തി- 430 കോടി രൂപ
7. അല്ലു അർജുൻ: ആസ്തി- 350 കോടി രൂപ 
8. പ്രഭാസ്: ആസ്തി- 241 കോടി രൂപ
9. അജിത് കുമാർ: ആസ്തി- 196 കോടി രൂപ
10. കമൽഹാസൻ: ആസ്തി- 150 കോടി രൂപ
(ഏകദേശ കണക്ക്)

Advertisment

ലോക സിനിമയിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളിൽ ടൈലർ പെറി (1 ബില്യൺ ഡോളർ), ജെറി സീൻഫെൽഡ് ( 950 മില്യൺ ഡോളർ), ഡ്വെയ്ൻ ജോൺസൺ (800 മില്യൺ ഡോളർ), ഷാരൂഖ് ഖാൻ, ടോം ക്രൂസ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾ

റാങ്ക്നടൻപ്രതിഫലം (ഏകദേശം)
1ഷാരൂഖ് ഖാൻ150 കോടി - 250 കോടി
2രജനികാന്ത്150 കോടി - 210 കോടി
3ജോസഫ് വിജയ്130 കോടി - 200 കോടി
4പ്രഭാസ്100 കോടി - 200 കോടി
5ആമിർ ഖാൻ100 കോടി - 175 കോടി
6സൽമാൻ ഖാൻ100 കോടി - 150 കോടി
7കമൽഹാസൻ100 കോടി - 150 കോടി
8അല്ലു അർജുൻ100 കോടി - 125 കോടി
9അക്ഷയ് കുമാർ60 കോടി-145 കോടി
10അജിത് കുമാർ105 കോടി

Read Here

Indian Cinema

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: