/indian-express-malayalam/media/media_files/aqrdzPIhTM67kvfFqMra.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഇഷ്ട താരത്തോടുള്ള ആരാധന പലവിധത്തിൽ പ്രകടിപ്പിക്കുന്ന ആരാധകരെ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. മോഹൻലാലിനോടുള്ള കടുത്ത ആരാധനയിൽ ലാലേട്ടന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ ആരാധകന്റെ വീഡിയോ ആടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്റെ മുഖം നെഞ്ചിൽ പതിപ്പിച്ച ആരാധനെ നേരിൽ കാണുകയാണ് മോഹൻലാൽ.
ആരാധകന്റെ നെഞ്ചിൽ, പച്ച കുത്തിയതിന് സമീപത്തായി മോഹൻലാൽ ഓട്ടോഗ്രാഫ് നൽകുന്നതിന്റെ വീഡിയോയും ശ്രദ്ധനേടുന്നുണ്ട്. അനീഷ് അശോകൻ എന്ന ആരാധകനാണ് മോഹൻലാലിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയത്. അനീഷിനൊപ്പം ഫോട്ടൊയ്ക്കും പൊസുചെയ്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്.
കഴിഞ്ഞ വർഷമാണ് അനീഷ് മോഹൻലാലിന്റെ ചിത്രം പച്ചകുത്തിയത്. പച്ച കുത്തുന്നതിന്റെ വീഡിയോ വിവിധ ഫാൻ പേജുകളിലൂടെയായി വൈറലായിരുന്നു. ഇപ്പോഴിതാ ഒരു വർഷത്തിന് ശേഷമാണ് ആരാധകനെ തേടി ഏറെ കാത്തിരുന്ന ആ നിമിഷം എത്തിയത്. മോഹൻലാൽ ആരാധകരടക്കം നിരവധി ആളുകളാണ് ഇൻസ്റ്റഗ്രാമിൽ പുങ്കുവച്ച വീഡിയോയിൽ കമന്റ് ചെയ്യുന്നത്.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മോഹൻലാൽ. 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ. മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന 'എമ്പുരാൻ' എന്ന ചിത്രവും പുരോഗമിക്കുകയാണ്. നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ പ്രീക്വലാണ് എമ്പുരാൻ.
വൃഷഭ, റാം, റംമ്പാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്.
Read Here
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
- സൗബിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നവ്യ നായർ
- ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.