/indian-express-malayalam/media/media_files/2sXBfOMs0KPEzo0BYI9x.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
പ്രഭാസിനൊപ്പം, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി തുടങ്ങി വൻ താരനിര ഒന്നക്കുന്ന ചിത്രമാണ് 'കൽക്കി 2898 എഡി.' ചിത്രത്തിന്റെ പ്രി-റിലീസ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദീപിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
അമ്മയാകാൻ ഒരുങ്ങുന്ന ദീപികയുടെ ബേബി ബംബ് ദൃശ്യമാകുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബോഡികോൺ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് ദീപിക പോസ്റ്റു ചെയ്തിരിക്കുന്നത്. പോസ്റ്റിനൊപ്പം രസകരമായ അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
കുഞ്ഞിനായി കാത്തിരിക്കുന്ന വിവിരം ദീപികയും ഭർത്താവ് രൺവീർ സിങും പങ്കുവച്ചതിന് ശേഷം, താരത്തിന്റെ വിശേഷങ്ങൾക്കായി ആകാഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രങ്ങളിൽ നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് കമന്റ് പങ്കുവയ്ക്കുന്നത്. 2018 നവംബറിലാണ് ദീപികയും രൺവീറും വിവാഹിതരായിയത്. ഏറെനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാതരായത്.
പ്രഭാസ്, കമൽഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങിയ താരങ്ങൾ 'കൽക്കി 2898 എ.ഡി' പ്രീ- റിലീസ് പരിപാടിയിൽ പങ്കെടുക്കും. ജൂൺ 27നാണ് കൽക്കി 2898 എ.ഡി. തിയേറ്ററിലെത്തുന്നത്. ഏകദേശം 75 മില്യൺ ഡോളർ ബജറ്റിലാണ് കൽക്കി 2898 എഡി നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയുള്ളതും ചെലവേറിയതുമായ ചിത്രങ്ങളിലൊന്നാണ് കൽക്കി. ലോകമെമ്പാടും 700 കോടിയിലധികം നേടിയ അവസാന ചിത്രമായ 'സലാർ'-ലൂടെ പ്രഭാസ് ഗംഭീര മടങ്ങിവരവാണ് നടത്തിയത്. കൽക്കി പ്രഭാസിന്റെ കരിയറിലെ മറ്റൊരു അവിസ്മരണീയ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'ഭൈരവ' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്
Read More Entertainment Stories Here
- മദ്യപിച്ചാൽ ചെരുപ്പുകൊണ്ട് തല്ലുമെന്ന് ആ സംവിധായകൻ പറഞ്ഞു: രജനീകാന്ത്
- ഞാനിന്ന് ആ ഗ്രൂപ്പിന്റെ ഭാഗമല്ല; പിണക്കത്തിനു പിന്നിലെ കാരണം പറഞ്ഞ് ശ്വേത മേനോൻ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
- സൗബിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നവ്യ നായർ
- ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.