/indian-express-malayalam/media/media_files/A0flH3XI3fFc4PDrze7U.jpg)
'വർഷങ്ങൾക്കു ശേഷം' മുതൽ 'മലയാളി ഫ്രം ഇന്ത്യ' വരെ: Netflix, Prime Video, Disney+ Hotstar തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി കാണാം ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ
/indian-express-malayalam/media/media_files/varshangalkku-sesham-ott.jpg)
Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മുരളി- വേണു എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുടെ നാലു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ചിത്രം ഇപ്പോൾ സോണി ലിവിൽ കാണാം.
/indian-express-malayalam/media/media_files/malayalee-from-india-ott.jpg)
Malayalee From India OTT: മലയാളി ഫ്രം ഇന്ത്യ
നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി ഒരുക്കിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ജൂലൈ 5 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/nadikar-ott.jpg)
Nadikar OTT: നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'നടികർ' ഒടിടിയിലേക്ക്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി എത്തുന്നത് ടൊവിനോയാണ്. നെറ്റ്ഫ്ളിക്സിൽ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
/indian-express-malayalam/media/media_files/jai-ganesh-ott.jpg)
Jai Ganesh OTT: ജയ് ഗണേഷ്
പതിവ് സൂപ്പർ ഹീറോ സങ്കൽപ്പങ്ങളെ പൊളിച്ചഴുതി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിൽ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിന്റെ നിർമ്മാണം. ജയ് ഗണേശ് ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/wyLeW5pTNPiW3JCClD7E.jpg)
Bade Miyan Chote Miyan OTT: ബഡേ മിയാൻ ഛോട്ടേ മിയാൻ
Akshay Kumar, Tiger Shroff, Prithviraj starrer Bade Miyan Chote Miyan OTT: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും ഒപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ഒടിടിയിലെത്തി. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രത്തിൽ വില്ലൻ വേഷമാണ് പൃഥ്വിയ്ക്ക്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/anchakkallakkokkan-ott.jpg)
Anchakkallakkokkan OTT: അഞ്ചക്കള്ളകോക്കാൻ
ലുക്ക്മാൻ , ചെമ്പൻ വിനോദ് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന 'അഞ്ചക്കള്ളക്കൊക്കൻ' ഒരു പരീക്ഷണചിത്രമാണ്. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/1qYpkY3KbULawl4128f0.jpg)
Aavesham OTT: ആവേശം
ഫഹദ് ഫാസിൽ നായകനായ ആവേശം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ആവേശം കാണാം.
/indian-express-malayalam/media/media_files/pavi-caretaker-ott.jpg)
Pavi Caretaker OTT: പവി കെയർ ടേക്കർ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത 'പവി കെയർ ടേക്കർ' ഒടിടിയിലേക്ക്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിങ്ങനെ അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് നിർമ്മിച്ച ചിത്രമാണിത്. ജൂണിൽ ചിത്രം ഒടിടിയിലെത്തും എന്നാണ് വിവരം.
/indian-express-malayalam/media/media_files/marivilling-gopurangal-ott.jpg)
Marivillin Gopurangal OTT: മാരിവില്ലിൻ ഗോപുരങ്ങൾ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജൂലൈ ആദ്യവാരം ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/vqZs36wRsjJJpujCkfrB.jpg)
Aadujeevitham OTT: ആടുജീവിതം
തൊണ്ണൂറുകളുടെ തുടക്കത്തിൽ ജോലി തേടി ഗൾഫിലേക്ക് യാത്ര തിരിച്ച പ്രവാസിയായ നജീബിനു നേരിടേണ്ടി വരുന്ന യഥാർത്ഥ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമാണ് 'ആടുജീവിതം'. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us