scorecardresearch

ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ; ശോഭനയോട് ആരാധകർ

"ഞങ്ങൾ കണ്ടെടോ മാടമ്പള്ളിയിലെ ആ തമിഴത്തിയെ," ശോഭനയുടെ ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ

"ഞങ്ങൾ കണ്ടെടോ മാടമ്പള്ളിയിലെ ആ തമിഴത്തിയെ," ശോഭനയുടെ ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ

author-image
Entertainment Desk
New Update
Shobana | Dance Manichithrathazhu

പാട്ടൊരുക്കാൻ ആരും അത്ര ധൈര്യം കാട്ടാത്ത രാഗം, കേൾവികേട്ടവർ പോലും പാടാനറയ്ക്കുന്ന രാഗം... സംഗീതലോകത്ത് അത്തരമൊരു വിശേഷണം കൂടിയുണ്ട്  ആഹരി രാഗത്തിന്. കർണാടക സംഗീതത്തിലെ ഈ രാഗം ശോകരസ പ്രധാനമാണ്. കരുണ, ദുഖം, ശോകം, ഭക്തി എന്നിവയൊക്കെ സ്ഫുരിക്കുന്ന രാഗം. തെറ്റായ സമയത്ത് ആഹിരി രാഗം ആലപിച്ചാൽ ആ ദിവസത്തിന്റെ ബാക്കി സമയം പാടിയ ആൾക്ക് ഭക്ഷണം കിട്ടില്ലെന്നൊരു വിശ്വാസമുണ്ട്. അതിനാൽ തന്നെ, 'അന്നം മുടക്കി ആഹരി'യിൽ പാട്ടൊരുക്കാൻ പലരും മടിച്ചിരുന്നു. എന്നാൽ, ആ പാട്ടിന്റെ സൗന്ദര്യവും മാസ്മരികതയും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയമാണ്. അതിനു കാരണമായൊരു പാട്ടാണ് മണിച്ചിത്രത്താഴിലെ 'പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി' എന്നു തുടങ്ങുന്ന ഗാനം. 

Advertisment

ബിച്ചു തിരുമലയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി കെ ജെ യേശുദാസ് പാടിയ ഈ ഗാനം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങളിൽ ഒന്നാണ്. കഥയോട് നൂറുശതമാനം നീതി പുലർത്തിയ ഗാനങ്ങളിലൊന്നു കൂടിയാണ് 'പഴന്തമിഴ് പാട്ടിഴയും'. ഗംഗയോടും ശ്രീദേവിയോടുമൊക്കെയുള്ള ഗാനരചയിതാവിന്റെ അനുകമ്പ ആ വരികളിൽ തെളിഞ്ഞുകാണാം. 

"പതുക്കെ എരിയിക്കുന്നു... ഈ ഈ സംഗീതം തികച്ചും വേട്ടയാടുന്നതാണ്," എന്ന അടിക്കുറിപ്പോടെ ശോഭന ഷെയർ ചെയ്ത ഡാൻസ് വീഡിയോ 'പഴന്തമിഴ് പാട്ടിഴയും' ഓർമകളിലേക്കാണ് പ്രേക്ഷകരെയും കൂടികൊണ്ടുപോവുന്നത്. 

ശോഭനയ്ക്ക് മാത്രമല്ല, പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ ഗാനമെന്ന് വീഡിയോയുടെ താഴെയുള്ള കമന്റുകൾ പറയും. "ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ," എന്നാണ് ആരാധകരുടെ കമന്റ്. 

Advertisment

"നാഗവല്ലീ മനോന്മണീ"

"ഞങ്ങൾ കണ്ടെടോ മാടമ്പള്ളിയിലെ ആ തമിഴത്തിയെ," എന്നിങ്ങനെ മണിച്ചിത്രത്താഴ് റഫറൻസ് കമന്റുകളും ധാരാളമായി വീഡിയോയ്ക്ക് താഴെ കാണാം.

Read More Entertainment Stories Here

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: