scorecardresearch

ലംബോർഗിനിയ്ക്ക് കൂട്ടായി പൃഥ്വിയുടെ ഗ്യാരേജിലേക്ക് പുതിയ അതിഥി

പൃഥ്വിയുടെ ഗ്യാരേജിലേക്ക് മറ്റൊരു ആഢംബര കാർ കൂടി എത്തിയിരിക്കുകയാണ്. ഈ പുത്തൻ പോർഷെയുടെ വിലയറിയാമോ?

പൃഥ്വിയുടെ ഗ്യാരേജിലേക്ക് മറ്റൊരു ആഢംബര കാർ കൂടി എത്തിയിരിക്കുകയാണ്. ഈ പുത്തൻ പോർഷെയുടെ വിലയറിയാമോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prithviraj | Porsche 911 GT3

മലയാള സിനിമയിലെ 'പവര്‍ഫുള്‍ കപ്പിള്‍' ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ. 

Advertisment

മലയാളത്തിലെ കാർ പ്രേമികളായ താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട് പൃഥ്വിരാജും. മലയാള സിനിമതാരങ്ങൾക്കിടയിലെ ഏക ലംബോര്‍ഗിനി ഉടമയും പൃഥിരാജ് തന്നെ.

ഇപ്പോഴിതാ, പൃഥ്വിയുടെ ഗ്യാരേജിലേക്ക് മറ്റൊരു ആഢംബര കാർ കൂടി എത്തിയിരിക്കുകയാണ്. പോർഷെ 911 GT3 ആണ് പൃഥ്വി സ്വന്തമാക്കിയത്.  സുപ്രിയയ്ക്ക് ഒപ്പമെത്തിയാണ് പൃഥ്വി പോർഷെ ഏറ്റുവാങ്ങിയത്.

പോർഷെയുടെ, സ്‌പോർട്‌സ് കാറുകളുടെ ഗണത്തിൽ വരുന്ന  ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഹോമോലോഗേഷൻ മോഡലാണ് പോർഷെ 911 ജിടി3.

3 കോടിയ്ക്ക് അടുത്താണ് ഈ ആഢംബര വാഹനത്തിന്റെ വില. 

Advertisment

മലയാളം സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ എംപുരാന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോ8.  മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എംപുരാൻ'  'ലൂസിഫറി'ന്റെ രണ്ടാം ഭാഗമാണ്. നിലവിൽ ഗുജറാത്തിലാണ് എംപുരാന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. 

Read More Entertainment Stories Here

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: