scorecardresearch

ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ

24 വർഷം മുൻപൊരു ഗൾഫ് ഷോയിൽ നിന്നുള്ള ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?

24 വർഷം മുൻപൊരു ഗൾഫ് ഷോയിൽ നിന്നുള്ള ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?

author-image
Entertainment Desk
New Update
Mammootty Mohanlal Fazil

താരങ്ങളുടെ പഴയകാല ഓഫ് സ്ക്രീൻ ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണാൻ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഇപ്പോഴിതാ, 24 വർഷം പഴക്കമുള്ള ഒരു സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹൻലാലും ശോഭനയും ഫാസിലുമെല്ലാം ചേർന്ന് ചിരിക്കാഴ്ച ഒരുക്കിയ ഒരു കോമഡി സ്കിറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. 

Advertisment

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച, ഫാസിൽ സംവിധാനം ചെയ്ത വെൽക്കം 2000 എന്ന സ്റ്റേജ് ഷോയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ബസു കാത്തുനിൽക്കുന്ന സുന്ദരിയായ ശോഭനയെ ഇംപ്രസ് ചെയ്യാൻ വഴിപ്പോക്കരായ  മോഹൻലാലും മമ്മൂട്ടിയും മാറിമാറി ശ്രമിക്കുകയാണ്. അതിനിടയിൽ മീനയും ബസ് സ്റ്റാന്റിൽ എത്തുന്നു. 

എന്നാൽ ക്ലൈമാക്സിൽ  ഫാസിൽ വന്ന് ഇടപ്പെടുകയാണ്. ശോഭനയെ മയക്കാനുള്ള തങ്ങളുടെ ഉദ്യമത്തിൽ തടസ്സമായി നിൽക്കുന്ന ഫാസിലിനെ തള്ളിമാറ്റുകയാണ് മമ്മൂട്ടി. പിന്നാലെ ലാൽ- മമ്മൂട്ടിമാരെ നിരാശപ്പെടുത്തികൊണ്ട് ഫാസിലിന്റെ ഡയലോഗ് വരുന്നു "എൻ്റെ ഭാര്യ ആടോ ഇത്". 

Advertisment

മമ്മൂട്ടിയും മോഹൻലാലും ഗൾഫിൽ ആദ്യമായി ഒന്നിച്ച് പെർഫോം ചെയ്ത സ്റ്റേജ് ഷോ ആയിരുന്നു വെൽക്കം 2000.  നെടുമുടി വേണു, ഇന്നസെന്റ്, ശ്രീനിവാസൻ, ജഗദീഷ്, കൊച്ചിൻ ഹനീഫ, വിനീത്, കുഞ്ചൻ, എംജി ശ്രീകുമാർ, ശോഭന, മീന, ശാലിനി, അഭിരാമി എന്നിവരും സ്റ്റേജ് ഷോയിൽ പങ്കെടുത്തിരുന്നു. 

Read More Entertainment Stories Here

Mohanlal Shobana Fazil Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: