/indian-express-malayalam/media/media_files/f4C6bWq7rI5T7SMtvPIB.jpg)
ഒരാഴ്ച മുൻപാണ് ബിഗ് ബോസ് മലയാളം സീസൺ ആറാം സീസണിനു തിരശ്ശീല വീണത്. ബിഗ് ബോസ് ഷോയിൽ, നടി ഉർവശിയും അതിഥിയായി എത്തിയിരുന്നു. തന്റെ പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഉർവശി ബിഗ് ബോസ് വീട്ടിലെത്തിയത്. മത്സരാർത്ഥികളുമായി ഏറെ നേരം സംവദിച്ച ശേഷമാണ് താരം മടങ്ങിയത്.
ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം പങ്കിട്ട് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഉള്ളൊഴുക്ക് പ്രമോഷൻ അഭിമുഖത്തിനു തയ്യാറെടുക്കുന്നതിനിടെയാണ് നടി പാർവതിയോടും ഒപ്പമുണ്ടായിരുന്നവരോടും ബിഗ് ബോസ് ഹൗസിൽ പോയ അനുഭവം ഉർവശി പങ്കിട്ടത്.
ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഷോയുടെ അണിയറപ്രവർത്തകർ തന്റെ കണ്ണുകൾ കെട്ടാൻ വന്നുവെന്നും എന്നാൽ താൻ അതിന് സമ്മതിച്ചില്ലെന്നും ഉർവശി പറഞ്ഞു.
"ബിഗ് ബോസ് ഹൗസിലേക്ക് കയറിയപ്പോൾ ഇരുട്ടിലൂടെയാണ് അവർ ഏറെ നേരം എന്നെ നടത്തിയത്. ചുറ്റുപാടും ഡാർക്കായാൽ എന്റെ ബോഡി പെട്ടന്ന് അൺബാലൻസ്ഡാകും. കണ്ണുകെട്ടാൻ വന്നപ്പോൾ ഞാൻ സമ്മതിച്ചില്ല. മത്സരാർത്ഥികളെ കണ്ണുകെട്ടി കൊണ്ടുപോകുന്നത് കുഴപ്പമില്ല. എന്റെ കണ്ണ് എന്തിനാണ് കെട്ടുന്നത്? മൊബൈലിലെ ടോർച്ചൊക്കെ ഓൺ ചെയ്ത് കക്കാൻ പോകുന്നത് പോലെയാണ് പോയത്. മുഴുവൻ ജനലായതുകൊണ്ട് അവർക്ക് കാണാൻ സാധിക്കും," ഉർവശിയുടെ വാക്കുകളിങ്ങനെ.
Read More Entertainment Stories Here
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.