/indian-express-malayalam/media/media_files/q5QSes3EQh60z2go2JB7.jpg)
New OTT Release
Latest malayalam OTT releases on Netflix, Amazon Prime Video, Disney Hotstar: പുതിയ ചിത്രങ്ങളുടെ ഒടിടി റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകർക്കൊരു സന്തോഷവാർത്ത. പുതിയ അഞ്ചു ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തുകയാണ്.
ഏതൊക്കെയാണ് ഉടനെ വിവിധ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളെന്നു നോക്കാം.
Guruvayoor Ambalanadayil OTT: ഗുരുവായൂരമ്പല നടയിൽ
'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം, ബേസിൽ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേക്ക്. 'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂൺ 27 മുതൽ ഗുരുവായൂരമ്പല നടയിൽ സ്ട്രീമിംഗ് ആരംഭിക്കും.
Malayalee From india OTT: മലയാളി ഫ്രം ഇന്ത്യ ഒടിടി
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ' മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക്. 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ. മഞ്ജു പിള്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്. സോണി ലിവിൽ ജൂലൈ 5 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Aranmanai 4 Ott: അറൺമണൈ 4 ഒടിടി
തമന്ന, റാഷി ഖന്ന, സുന്ദര്‍.സി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറർ കോമഡി ചിത്രമായ 'അരണ്‍മനൈ 4' ഒടിടിയിലെത്തി. സുന്ദർ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. തമിഴ് സിനിമ ഈ വർഷം നേരിട്ട തുടർ പരാജയങ്ങൾക്കിടയിലും മികച്ച വിജയമാണ് അരണ്‍മനൈ ബോക്സ് ഓഫീസിൽ നേടിയത്. 100 കോടിയോളം രൂപ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ നേടാനായി.
യോഗി ബാബു, ദില്ലി ഗണേഷ്, വിടിവി ഗണേഷ്, കോവൈ സരള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം കാണാം.
Turbo OTT: ടർബോ ഒടിടിയിലേക്ക്
Turbo OTT: തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി- വൈശാഖ് ചിത്രം ‘ടർബോ’. ബോക്സ് ഓഫീസിൽ നിന്നും 70 കോടി രൂപയോളമാണ് ഇതുവരെ ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ളൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്.
മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. ടർബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. എന്നാൽ, എന്നു മുതൽ ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യുമെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Garudan OTT
ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഗരുഡൻ ഒടിടിയിലേക്ക്. സൂരിയാണ് ചിത്രത്തിലെ നായകൻ. ഒപ്പം പ്രധാന കഥാപാത്രമായി ശശികുമാറുമുണ്ട്. മലയാളത്തിന്റെ പ്രിയനടി ശിവദയും ഗരുഡനില്‍ അഭിനയിച്ചിച്ചിട്ടുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. വെട്രിമാരനാണ് തിരക്കഥ ഒരുക്കിയത്.
ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ എന്നാണ് റിപ്പോർട്ട്. എപ്പോൾ മുതൽ ആമസോണിൽ ചിത്രം കാണാം എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രാഹണം ആര്‍തര്‍ വില്‍സണാണ്. യുവ ശങ്കര്‍ രാജയാണ് സംഗീതം.
ead More Entertainment Stories Here
- ബി​ഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.