/indian-express-malayalam/media/media_files/hGXdxzCLnf66TabxBKtJ.jpg)
ചിത്രം: എക്സ്
മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് ആവേശമാണ്. 'ടർബോ' എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ തിരക്കിലാണ് മമ്മൂട്ടി. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ബാസ്‌കർ' ആണ് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം.
ഇപ്പോഴിതാ, ലണ്ടനിൽ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
Mammookka and Dulquer at London 🤩#Mammootty#DulquerSalmaanpic.twitter.com/vgFHvSrLRI
— Kerala Trends (@KeralaTrends2) June 23, 2024
ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്‌നീക്കറുകളും ധരിച്ച എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്.
ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി ഭാഗമാകും. അതേസമയം, ലക്കി ബാസ്‌കറിൻ്റെ പ്രമോഷൻ പരിപാടികളിലായിരിക്കും. നാട്ടിൽ എത്തിയശേഷം ദുൽഖർ ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് റിപ്പോർട്ട്.
Read More Entertainment Stories Here
- ആകാശത്ത് അജിത്തിന്റെ അതിസാഹസികത; 'വിടാമുയർച്ചി' സ്റ്റണ്ട് വീഡിയോ
- ലംബോർഗിനിയ്ക്ക് കൂട്ടായി പൃഥ്വിയുടെ ഗ്യാരേജിലേക്ക് പുതിയ അതിഥി
- New OTT Release: പുതിയ 5 ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക്
- ബിഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.