scorecardresearch

സൽമാന്റെ ഒക്കത്തിരിക്കുന്ന ഈ കുട്ടിയാണ് സോനാക്ഷിയുടെ വരൻ; കൗതുകമുണർത്തി ത്രോബാക്ക് ചിത്രം

സൊനാലിയുടെയും   സഹീറിന്റെയും അഭിനയജീവിതത്തിന്റെ തുടക്കത്തിൽ സൽമാന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം

സൊനാലിയുടെയും   സഹീറിന്റെയും അഭിനയജീവിതത്തിന്റെ തുടക്കത്തിൽ സൽമാന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം

author-image
Entertainment Desk
New Update
Salman Khan Sonakshi Sinha husband Zaheer Iqbal

ബോളിവുഡ് നടിമാരിൽ ഏറെ ശ്രദ്ധേയയാണ് സോനാക്ഷി സിൻഹ. മുതിർന്ന നടനും ടിഎംസി എംപിയുമായ ശത്രുഘ്നൻ സിൻഹയുടെയും പൂനം സിൻഹയുടേയും പുത്രിയായ സോനാക്ഷി  2010ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു സോനാക്ഷിയുടെ അരങ്ങേറ്റം. ദബാംഗ്  മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരുന്ന സഞ്ജയ് ലീലാ ബൻസാലിയുടെ 'ഹീരാമണ്ഡി'യിൽ വരെ എത്തിനിൽക്കുകയാണ് സോനാക്ഷിയുടെ കരിയർ. 

Advertisment

കഴിഞ്ഞ ദിവസമായിരുന്നു, സോനാക്ഷിയുടെയുടെയും  സഹീര്‍ ഇഖ്ബാലിന്റേയും വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം നിരവധി പ്രതികൂലസാഹചര്യങ്ങൾ കടന്നാണ് ഇരുവരും ഒന്നിച്ചത്. സഹീറുമായുള്ള വിവാഹത്തിന് ആദ്യം സൊനാക്ഷിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ശത്രുഘ്‌നന്‍ സിന്‍ഹ വിവാഹത്തിനു അനുവാദം നൽകുകയായിരുന്നു. 

സഹീറും ബോളിവുഡിൽ ശ്രദ്ധ നേടുന്ന യുവനടന്മാരിൽ ഒരാളാണ്.  ഒരു സമ്പന്ന കുടുംബത്തിൽ നിന്നുമാണ് സഹീറിന്റെ സിനിമയിലേക്കുള്ള വരവ്. സഹീറിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സഹീറിനൊപ്പം സൽമാൻ ഖാനെയും ചിത്രത്തിൽ കാണാം.

Advertisment

സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായ ഇക്ബാൽ രത്താൻസി യുടെ മകനാണ് സഹീർ.  ഇഖ്ബാൽ രത്താൻസി ഒരു ജ്വല്ലറി ഉടമയും ബിസിനസുകാരനുമാണ്. സഹീറിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സൽമാൻ ഖാൻ. 

2019-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് ഡ്രാമയായ ‘ദി നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.   കാജോളിൻ്റെ മരുമകളായ പ്രനൂതൻ ബഹലായിരുന്നു ചിത്രത്തിലെ നായിക. തായ്‌ലൻഡ് ചിത്രമായ 'ദ ടീച്ചേഴ്‌സ് ഡയറി'യുടെ റീമേക്കായിരുന്നു ചിത്രം. സൽമാൻ ഖാൻ ആണ് ചിത്രം നിർമ്മിച്ചതും. 

ആത്മ സുഹൃത്തിന്റെ മകൻ നായകനായ ആദ്യചിത്രം നിർമ്മിച്ചതിനു പിന്നിലും സൽമാനു പറയാനൊരു കഥയുണ്ട്. സഹീറിന്റെ പിതാവായ ഇക്ബാൽ രത്താൻസി ചെറുപ്പകാലത്ത് തന്റെ പേഴ്സണൽ ബാങ്ക് ആയിരുന്നുവെന്നാണ് സൽമാൻ പറയുന്നത്. താനിപ്പോഴും രത്താൻസിയ്ക്ക് ചെറുപ്പകാലത്തു വാങ്ങിയ 2011രൂപ തിരികെ നൽകാനുണ്ടെന്ന് ഒരിക്കൽ സൽമാൻ ഖാൻ പറഞ്ഞിരുന്നു. 

“ഇത് എൻ്റെ ബാല്യകാല സുഹൃത്ത് ഇഖ്ബാലാണ്, കൗമാരത്തിൽ അവൻ എൻ്റെ ബാങ്കായിരുന്നു, ഞാൻ ഇപ്പോഴും അവനോട് 2011 രൂപ കടപ്പെട്ടിരിക്കുന്നു. ദൈവത്തിന് നന്ദി, അവൻ താൽപ്പര്യം കാണിച്ചില്ല.  ഞാൻ മകനെ ലോഞ്ച് ചെയ്യുന്നതിനാൽ അച്ഛനുവേണ്ടി ഒരു പോസ്റ്റെങ്കിലും ഇടാം എന്നോർത്തു," എന്നാണ് ട്വിറ്ററിൽ സൽമാൻ കുറിച്ചത്. 

സൊനാലിയുടെയും   സഹീറിന്റെയും അഭിനയജീവിതത്തിന്റെ തുടക്കത്തിൽ സൽമാന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. ദബാംഗിൽ  സൽമാൻ ഖാന്റെ നായികയായിട്ടായിരുന്നു സോനാലി തുടക്കം കുറിച്ചത്. ചിത്രം നിർമ്മിച്ചത് സൽമാന്റെ സഹോദരനായ അർബാസ് ഖാനും മലൈക അറോറയും ചേർന്നായിരുന്നു. 

ഡബിൾ എക്സ് എൽ, കിസി കാ ഭായ് കിസി കി ജാൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയമാണ് സഹീർ കാഴ്ച വച്ചത്. 

Read More Entertainment Stories Here

Salman Khan Throwback Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: