/indian-express-malayalam/media/media_files/s8yBMLzMmJlnjTQblED8.jpg)
ദമ്പതികൾ മത്സരാർത്ഥികളായി എത്തുന്ന സാഹചര്യം മലയാളത്തിലടക്കം വിവിധ ബിഗ് ബോസ് സീസണുകളിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭർത്താവ് തന്റെ രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തുന്ന അപൂർവ്വമായൊരു കാഴ്ചയാണ് ബിഗ് ബോസ് ഒടിടി മൂന്നാം സീസൺ സമ്മാനിക്കുന്നത്. പ്രശസ്ത യൂട്യൂബറായ അർമാൻ മാലിക്കും ജീവിതപങ്കാളികളായ പായൽ മാലിക്കും കൃത്രിക മാലിക്കുമാണ് ബിഗ് ബോസ് ഒടിടി മൂന്നാം സീസണിൽ മത്സരിക്കുന്നത്.
അനിൽ കപൂർ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് ഒടിടി മൂന്നാം സീസൺ തുടങ്ങിയപ്പോൾ മുതൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് അർമാനും ഭാര്യമാരും തന്നെയാണ്. അവരുടെ ബന്ധത്തിൻ്റെ സങ്കീർണ്ണത തന്നെയാണ് സോഷ്യൽ മീഡിയയിലെങ്ങും ഈ ദമ്പതികൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടാൻ കാരണം.
ആരാണ് അർമാൻ മാലിക്ക്?
7.67 ദശലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുണ്ട് അർമാന്റെ യൂട്യൂബ് ചാനലിന്. സന്ദീപ് സിംഗ് എന്നാണ് അർമാന്റെ യഥാർത്ഥ പേര്. രണ്ടര വർഷം കൊണ്ട് വ്ളോഗിംഗ് മേഖലയിൽ കുതിച്ചുയരുന്ന നേട്ടമാണ് അർമാൻ കൊയ്തത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരിൽ ഒരാളാണ് അർമാൻ ഇപ്പോൾ. പ്രൊഫഷണൽ രംഗത്തെ മികവു മാത്രമല്ല, പാരമ്പര്യേതര വൈവാഹിക സാഹചര്യത്തിലൂടെ വാർത്തകളിൽ ഇടം നേടിയ അർമാന്റെ ദാമ്പത്യ ജീവിതത്തിലേക്ക് കൂടിയാണ് ബിഗ് ബോസ് ഒടിടി സീസൺ 3 പ്രേക്ഷകരെ ക്ഷണിക്കുന്നത്.
വളരെ സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെയാണ് അർമാന്റെ വിവാഹജീവിതം കടന്നുപോയത്. 2011ലാണ് അർമാൻ പായലിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ചിരായു എന്നൊരു മകൻ ജനിക്കുകയും ചെയ്തു. എന്നാൽ 2018ൽ, അർമാൻ പായലിൻ്റെ ഉറ്റസുഹൃത്തായ കൃതികയെ വിവാഹം കഴിച്ചതോടെ കുടുംബാന്തരീക്ഷം പ്രക്ഷുബ്ധമായി. അർമാന്റെ ഈ തീരുമാനം പായലുമായുള്ള വിവാഹബന്ധത്തിൽ വിള്ളലുണ്ടാക്കി, വേർപിരിയലിലേക്ക് നയിച്ചു, പക്ഷേ ഒടുവിൽ പായൽ അർമാനുമായി അനുരഞ്ജനത്തിനു തയ്യാറാവുകയും കൃതികയെ കുടുംബാംഗമായി സ്വീകരിക്കുകയുമായിരുന്നു. ഇവരുടെ പാരമ്പര്യേതര വിവാഹബന്ധം കൂടുതൽ ശ്രദ്ധ നേടിയത്, തന്റെ രണ്ടു ഭാര്യമാരും ഗർഭിണികളാണെന്ന് അർമാൻ സമൂഹമാധ്യമങ്ങളിലൂടെ 2022ൽ അനൗൺസ് ചെയ്തതോടെയാണ്. രണ്ടാമതും ഗർഭിണിയായ പായൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി. കൃത്രിക ഒരു ആൺകുട്ടിയ്ക്കും, പേര് സെയ്ദ്. ചിരായു, ട്യൂബ, അയാൻ എന്നിവരാണ് പായൽ- അർമാൻ ദമ്പതികളുടെ മക്കൾ.
അർമാൻ്റെ യാത്രയും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തിപരമായ തിരിച്ചടികളെക്കുറിച്ചും അർമാൻ തന്നെ പലകുറി സംസാരിച്ചിട്ടുണ്ട്. എട്ടാം ക്ലാസിൽ രണ്ടുതവണ തോറ്റതിന് ശേഷം വീട്ടിൽ നിന്ന് ഓടിപ്പോയതും പിതാവിൽ നിന്ന് പ്രതികൂല സാഹചര്യങ്ങൾ നേരിട്ടതും ഈ ബുദ്ധിമുട്ടുകൾക്കിടയിലും ഒരു വ്ലോഗർ എന്ന നിലയിൽ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്തതുമെല്ലാം അർമാൻ അഭിമുഖങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ബഹുഭാര്യത്വം പിൻതുടരുമ്പോഴും വ്ളോഗിംഗിന്റെ ഉള്ളടക്കത്തിൽ മാന്യമായ സമീപനം നിലനിർത്തിയെന്നും താൻ ഒരിക്കലും ഭാര്യമാരുമായുള്ള അടുപ്പമുള്ള നിമിഷങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അർമാൻ ഊന്നിപ്പറയുന്നു.
അടുത്തിടെ, ഭാരതി, ഹർഷ് ലിംബാച്ചിയ എന്നിവർക്കു നൽകിയ അഭിമുഖത്തിൽ തൻ്റെ ജീവിത തിരഞ്ഞെടുപ്പുകളെ കുറിച്ചും അർമാൻ മനസ്സു തുറന്നിരുന്നു. തൻ്റെ റിലേഷൻഷിപ്പ് മാതൃക അനുകരിക്കരുതെന്നാണ് അർമാൻ പറഞ്ഞത്. "എന്നെപ്പോലെ രണ്ടുപേരെ വിവാഹം കഴിക്കുക എന്ന തെറ്റ് നിങ്ങൾ ചെയ്യരുത്, എല്ലാവരും എൻ്റെ ഭാര്യമാരെപ്പോലെയല്ല. "
വിവാഹിതനായ ഒരാളുമായുള്ള പ്രണയത്തിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ചും അതിനെ തുടർന്ന് താൻ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും ബിഗ് ബോസിനിടെ കൃത്രികയും മനസ്സു തുറന്നു. അർമാൻ മാലിക്കുമായുള്ള ബന്ധത്തിൽ ഏറ്റവും ദുഷ്‌കരമായ ഘട്ടം താണ്ടിയത് താനാണെന്നാണ് കൃതിക പറയുന്നത്. 'നിങ്ങൾ എപ്പോഴും രണ്ടാം ഭാര്യയായി മുദ്രകുത്തപ്പെടും' എന്നു പറഞ്ഞ് ആളുകൾ പായലിനെതിരെ തൻ്റെ മനസ്സിനെ വിഷലിപ്തമാക്കാൻ ശ്രമിച്ചു എന്നും കൃത്രിക പറയുന്നു.
ബിഗ് ബോസ് എപ്പിസോഡുകളിലൊന്നിൽ, പായലും കൃതികയും തങ്ങളുടെ ബന്ധത്തെക്കുറിച്ചും അവർ ഒരുമിച്ച് നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. കൃതികയുടെയും അർമാൻ്റെയും വിവാഹത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം എന്തായിരുന്നു പായലിൻ്റെ പ്രതികരണമെന്നാണ് മത്സരാർത്ഥിയായ സന മക്ബുൾ ചോദിച്ചത്.
"ആദ്യം, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല," എന്നാണ് പായൽ പറഞ്ഞത്. “പായലിൻ്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ എനിക്കും വിഷമം തോന്നുമായിരുന്നു. ഞങ്ങളുടെ ബന്ധം വേണ്ടെന്നു വയ്ക്കാൻ ഞാനും അർമാനും പരമാവധി ശ്രമിച്ചു. ഒരു ചെറിയ കുടുംബത്തെ തകർത്തുകൊണ്ട് ഞാൻ ചെയ്തത് വളരെ വലിയ തെറ്റാണെന്ന് എനിക്ക് തോന്നി," സംഭാഷണത്തിൽ പങ്കുചേർന്നു കൊണ്ട് കൃതിക പറഞ്ഞതിങ്ങനെ.
“ആ സമയത്ത്, ഞങ്ങളുടെ ബന്ധം കടന്നുപോയത് പ്രതിസന്ധികളിലൂടെയായിരുന്നു, എനിക്ക് അവളെ കാണാൻ കെൽപ്പില്ല, അവൾക്കെന്നെയും. ഞങ്ങൾ ഫോണിലൂടെ പരസ്പരം പോരടിക്കുന്ന കടുത്ത ശത്രുക്കളായിരുന്നു. ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ തുടങ്ങിയത് പോലെയല്ല, ഞങ്ങൾ ഈ ബന്ധം സൃഷ്ടിച്ചെടുക്കുകയായിരുന്നു," പായൽ കൂട്ടിച്ചേർത്തു.
ആളുകൾ തങ്ങളുടെ മനസ്സിൽ പരസ്പരം വിഷം കലർത്തിയെന്നും അത് തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും കൃതികയും പായലും ഓർത്തെടുത്തു. "ആളുകൾ ഞങ്ങളുടെ മനസ്സിൽ വിഷം കലർത്തി, "നീ അവനെ വിവാഹം കഴിച്ചാൽ, നിങ്ങളുടെ ഭർത്താവിനെ അവൾ കൊണ്ടുപോകും" എന്ന് പലരും എന്നോടു പറഞ്ഞു. "അവൾക്ക് ഇതിനകം ഒരു ഭർത്താവുണ്ട്, അവൾ നിങ്ങളെ എപ്പോഴും ആധിപത്യം സ്ഥാപിക്കും, നിങ്ങൾ എല്ലായ്പ്പോഴും രണ്ടാമത്തെ ഭാര്യയായി കാണപ്പെടും"... ഇങ്ങനെ വ്യത്യസ്തമായ കഥകൾ... ആ ഘട്ടം ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ടുനിന്നു. ആ സമയം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് വാക്കുകളിൽ പറയാൻ എനിക്കറിയില്ല."
"പിന്നെ അർമാനും പായലും ഞാനും രണ്ടു ദിവസമിരുന്ന് എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു. അപ്പോഴാണ് ഞങ്ങൾക്ക് ഞങ്ങളല്ലാതെ, മറ്റാരുമില്ലെന്ന് മനസ്സിലായത്. ഞങ്ങൾ പിന്നീട് എല്ലാം ഓരോന്നായി പരിഹരിച്ചു മുന്നോട്ടുപോയി, പതുക്കെ ഞങ്ങളുടെ സ്നേഹം ശക്തമായി, ഇപ്പോൾ ഞങ്ങൾക്കിടയിലെ അടുപ്പം വളരെ ശക്തമാണ്. അർമാന് ഞങ്ങളോട് വഴക്കിടാം, പക്ഷേ ഞങ്ങൾ പരസ്പരം വഴക്കിടാറില്ല.”കൃതിക കൂട്ടിച്ചേർത്തു.
Read More Entertainment Stories Here
- ആദ്യ ഭാര്യ പുറത്തേക്ക്; ബിഗ് ബോസ് വീടിനകത്ത് ഇനി ശേഷിക്കുന്നത് അർമാനും രണ്ടാം ഭാര്യയും
- ലണ്ടനിൽ ചുറ്റിക്കറങ്ങി ദുൽഖറും മമ്മൂട്ടിയും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ആകാശത്ത് അജിത്തിന്റെ അതിസാഹസികത; 'വിടാമുയർച്ചി' സ്റ്റണ്ട് വീഡിയോ
- ലംബോർഗിനിയ്ക്ക് കൂട്ടായി പൃഥ്വിയുടെ ഗ്യാരേജിലേക്ക് പുതിയ അതിഥി
- New OTT Release: പുതിയ 5 ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക്
- ബിഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.