scorecardresearch

ആദ്യ ഭാര്യ പുറത്തേക്ക്; ബിഗ് ബോസ് വീടിനകത്ത് ഇനി ശേഷിക്കുന്നത്  അർമാനും രണ്ടാം ഭാര്യയും

തന്റെ രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ അർമാൻ മാലിക് ബിഗ് ബോസ് ചരിത്രത്തിലെ അപൂർവ്വമായൊരു കാഴ്ചയാണ്. എന്നാൽ, ഇപ്പോൾ ഭാര്യമാരിൽ ഒരാൾ ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്

തന്റെ രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ അർമാൻ മാലിക് ബിഗ് ബോസ് ചരിത്രത്തിലെ അപൂർവ്വമായൊരു കാഴ്ചയാണ്. എന്നാൽ, ഇപ്പോൾ ഭാര്യമാരിൽ ഒരാൾ ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്

author-image
Entertainment Desk
New Update
Arman Malik wife Payal Malik evicted

ബിഗ് ബോസ് ഒടിടി മൂന്നാം സീസൺ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് അർമാൻ മാലിക്കും ഭാര്യമാരായ പായലും കൃതികയും. ഭർത്താവ് തന്റെ രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തുന്ന അപൂർവ്വമായൊരു കാഴ്ചയാണ്  ബിഗ് ബോസ് ഒടിടി മൂന്നാം സീസണിൽ പ്രേക്ഷകർ കണ്ടത്. . 

Advertisment

ഇപ്പോഴിതാ, ഷോയിൽ നിന്നും അർമാന്റെ ഭാര്യമാരിൽ ഒരാൾ എവിക്റ്റായിരിക്കുകയാണ്. അർമാന്റെ ആദ്യഭാര്യ പായൽ മാലിക് ആണ് ഷോയിൽ നിന്നും ഔട്ടായത്. എന്നാൽ, അൺഫെയർ എവിക്ഷൻ എന്നാണ് ആരാധകർ പായലിന്റെ എവിക്ഷനെ വിശേഷിപ്പിക്കുന്നത്. അവിടെ ശേഷിക്കുന്ന മറ്റു പല മത്സരാർത്ഥികളേക്കാളും ഷോയിൽ തുടരാൻ അർഹതയുണ്ടായിരുന്നത് പായലിനായിരുന്നു എന്നും ചിലർ വിലയിരുത്തുന്നു. 

പായലിന്റെ എവിക്ഷൻ അന്യായമെന്ന് പറഞ്ഞ് ആരാധകർ ബിഗ് ബോസിനെതിരെ ആഞ്ഞടിച്ചു. "പായൽ അവിടെ നിൽക്കാൻ യോഗ്യയായിരുന്നു. പക്ഷേ ലോകം നല്ല ആളുകൾക്കുള്ളതല്ലെന്ന് എനിക്കറിയാം. അത് ഇവിടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കി അന്തസ്സോടു കൂടിയാണ് പായൽ ഷോയിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്നത്," എന്നാണ്  ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്. . 

Advertisment

അതേസമയം, പായലിന്റെ എവിക്ഷനിൽ അർമാന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. പായൽ പുറത്തായാൽ എന്ത് സംഭവിക്കുമെന്ന് അവതാരകനായ അനിൽ കപൂർ  അർമാനോട് ചോദിച്ചപ്പോൾ,  "ഞാൻ അതിന് തയ്യാറാണ്,പായൽ എലിമിനേറ്റായാൽ അവൾ വീട്ടിൽ പോയി ഞങ്ങളുടെ നാല് കുട്ടികളെ പരിപാലിക്കും." എന്നായിരുന്നു അർമാൻ പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ ശേഷിക്കുന്നത് അർമാനും കൃതികയുമാണ്. .

Read More Entertainment Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: