scorecardresearch

വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ

തന്റെ കുടുംബവുമായി ബന്ധപ്പെട്ട കൗതുകകരമായൊരു കാര്യം വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിൻഹ

തന്റെ കുടുംബവുമായി ബന്ധപ്പെട്ട കൗതുകകരമായൊരു കാര്യം വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിൻഹ

author-image
Entertainment Desk
New Update
Sonakshi Sinha Ramayan inspired family

ബോളിവുഡ് നടിമാരിൽ ഏറെ ശ്രദ്ധേയയാണ് സൊനാക്ഷി സിൻഹ. മുതിർന്ന നടനും ടിഎംസി എം.പിയുമായ ശത്രുഘ്നൻ സിൻഹയുടെയും പൂനം സിൻഹയുടേയും പുത്രിയായ സൊനാക്ഷി കോസ്റ്റ്യൂം ഡിസൈനറെന്ന തന്റെ കരിയർ ഉപേക്ഷിച്ചാണ് അഭിനയരംഗത്ത് എത്തിയത്. 2010ൽ പുറത്തിറങ്ങിയ ദബാംഗ്  ആയിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. ദബാംഗ്  മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരുന്ന 'ഹീരാമണ്ഡി'യിൽ എത്തിനിൽക്കുന്നു സൊനാക്ഷിയുടെ കരിയർ. 

Advertisment

കഴിഞ്ഞ ദിവസമായിരുന്നു, സൊനാക്ഷിയുടെയുടെയും നടൻ  സഹീര്‍ ഇഖ്ബാലിന്റേയും വിവാഹം. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. സഹീറുമായുള്ള വിവാഹത്തിന് ആദ്യം സൊനാക്ഷിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ശത്രുഘ്‌നന്‍ സിന്‍ഹയും അമ്മ പൂനവും ദേഷ്യമെല്ലാം മാറ്റിവെച്ച് പങ്കെടുക്കുകയായിരുന്നു. 

തന്റെ കുടുംബത്തെയും സഹോദരങ്ങളെയും കുറിച്ച് മുൻപൊരു അഭിമുഖത്തിൽ സൊനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൊനാക്ഷിയുടേത് രാമായണത്തിൽ നിന്നും പ്രചോദനമുൾകൊണ്ട കുടുംബമാണ് എന്ന് സംവിധായിക ഫറാ ഖാൻ പറഞ്ഞപ്പോഴാണ് കുടുംബവുമായി ബന്ധപ്പെട്ട കൗതുകകരമായ ആ കാര്യം സൊനാക്ഷി വെളിപ്പെടുത്തിയത്. 

"എന്റെ വീടിന്റെ പേര് രാമായണം. അച്ഛന്റെ പേര് ശത്രുഘ്നൻ സിൻഹ. അദ്ദേഹത്തിന്റെ സഹോദരങ്ങൾ രാം, ലക്ഷ്മൺ, ഭരത്. തീരുന്നില്ല, എന്റെ സഹോദരന്മാരുടെ പേര് ലവ്, കുശ്," സൊനാക്ഷിയുടെ വാക്കുകളിങ്ങനെ. 

Advertisment

ബോളിവുഡിലെ താരവിവാഹങ്ങളിൽനിന്നും വ്യത്യസ്തമായി ലളിതമായിട്ടായിരുന്നു സൊനാക്ഷിയുടെയും സഹീറിന്റെയും വിവാഹം. മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാർട്ട്മെന്റിൽവച്ച് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.

2019-ൽ പുറത്തിറങ്ങിയ 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വന്ന ഡബിൾ എക്സ് എൽ, കിസി കാ ഭായ് കിസി കി ജാൻ എന്നീ ചിത്രങ്ങളും ശ്രദ്ധനേടി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹീരമാണ്ഡിയിലാണ് സൊനാക്ഷി സിൻഹ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിലും സൊനാക്ഷി അഭിനയിച്ചു.

Read More Entertainment Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: