scorecardresearch

മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്ത് പ്രശസ്തനായ അറബ് വ്ളോഗർ വീണ്ടും വിവാഹിതനാവുന്നു, വധു തമിഴ് നടി

കഴിഞ്ഞ ദിവസം ഖാലിദിന്റെ മുൻഭാര്യ സലാമ മുഹമ്മദ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഖാലിദിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്

കഴിഞ്ഞ ദിവസം ഖാലിദിന്റെ മുൻഭാര്യ സലാമ മുഹമ്മദ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഖാലിദിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്

author-image
Trends Desk
New Update
Mammootty | Khalidalameri

യുഎഇയിലെ പ്രശസ്ത വ്ലോഗർ ആണെങ്കിലും  ഖാലിദ് അൽ അമേരി മലയാളികൾക്കിടയിൽ കൂടുതൽ പോപ്പുലറായത് മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്തതോടെയാണ്.  അറബിക്കുപ്പായമിട്ട് മമ്മൂട്ടിയെ അഭിമുഖം ചെയ്യുന്ന ഖാലിദിന്റെ അഭിമുഖം വൈറലായിരുന്നു. 

Advertisment

സോഷ്യൽ മീഡിയ സൂപ്പർസ്റ്റാറായ ഖാലിദ് അമേരിയുടെ വ്യക്തി ജീവിതമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ ഖാലിദ് തമിഴ് നടി 
സുനൈനയെ വിവാഹം ചെയ്യുന്നു എന്നാണ് റിപ്പോർട്ട്. 

ഖാലിദിനെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പരിചിതയായിരുന്നു മുൻഭാര്യ സലാമ മുഹമ്മദും. മിഡിൽ ഈസ്റ്റിൽ വലിയ ജനപ്രീതി നേടിയ ഇൻഫ്ലുവൻസർ കപ്പിളായിരുന്നു ഇരുവരും. ഇരുവരുടെയും സംയുക്ത സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെ ഇരുവരും പിരിഞ്ഞെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. രണ്ടു പേരും പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ, സലാമ താനും ഖാലിദും വിവാഹമോചിതരായെന്ന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. ഖാലിദിനും സലാമയ്ക്കും രണ്ടു മക്കളാണ് ഉള്ളത്, മക്കൾ സലാമയ്ക്ക് ഒപ്പമാണ്. 

സലാമയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഖാലിദിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. നാൽപ്പതുകാരനായ ഖാലിദ് അൽ അമേരിയും സുനൈനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 

Advertisment

കഴിഞ്ഞ ദിവസം സുനൈന ഒരാളുമായി കൈകോർത്തിരിക്കുന്ന ഫോട്ടോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആരാണ് വരനെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, സമാനമായ ഫോട്ടോ അമേരിയും പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. വരും ദിവസങ്ങളിൽ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് ഇരുവരുടെയും ആരാധകരുടെ പ്രതീക്ഷ. 

കുമാർ വെർസസ് കുമാരി (2005) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സുനൈന.  കാതലിൽ വിഴുന്തെൻ എന്ന ചിത്രമാണ് സുനൈനയുടെ കരിയറിൽ വഴിത്തിരിവായത്. ഇൻസ്പെക്ടർ റിഷി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 

Read More Entertainment Stories Here

Youtube Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: