/indian-express-malayalam/media/media_files/227lPnnsqCgOZdAQVMVu.jpg)
വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ളവർ, രാജ്യങ്ങളിൽ നിന്നുള്ളവർ ജീവിതത്തിൽ ഒന്നിച്ച കഥകൾ നമ്മളേറെ കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള മിക്സഡ് കപ്പിളുകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ആ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന രണ്ടുപേരാണ് ജർമ്മനിയിലെ മ്യൂണിച്ചിൽ നിന്നുള്ള ഡോക്ടർ പ്രഭ ബുർഖാർഡും ഭർത്താവും.
മലയാളിയായ ഭാര്യയ്ക്ക് ഒപ്പം ചെമ്മീനിലെ 'പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ' എന്ന ഗാനം പാടുന്ന ബുർഖാർഡിന്റെ വീഡിയോ ആണ് ആദ്യം ശ്രദ്ധ നേടിയത്. 'സായിപ്പിനെ കൊണ്ട് പെണ്ണാളേ പാടിക്കാൻ ശ്രമിച്ചതാ, സംഭവം കൈവിട്ടുപോയി' എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സായിപ്പിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. തൊട്ടു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള മറ്റു റീലുകളും ശ്രദ്ധ നേടി.
ഇപ്പോഴിതാ, ജിമിക്കി ജാനകിയും സായിപ്പുമായി എത്തിയിരിക്കുകയാണ് പ്രഭയും ബുർഖാർഡും. പ്രഭയുടെ പാട്ടിനു അനുസരിച്ച് കണ്ണിറുക്കി കാണിക്കുന്ന സായിപ്പിനെയും വീഡിയോയിൽ കാണാം.
മലയാളി അല്ലാത്ത ഒരാളെ സംബന്ധിച്ച് പഠിച്ചെടുക്കാനും ശരിയായി ഉച്ഛരിക്കാനുമൊക്കെ ഏറെ ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം. അതിനാൽ തന്നെ മലയാളിയല്ലാത്ത ആളുകൾ മലയാളം പറയുന്നതു കേൾക്കുമ്പോൾ അതിലൊരു കൗതുകം തോന്നുക സ്വാഭാവികമാണ്. അതുതന്നെയാവാം, പലപ്പോഴും ഈ ദമ്പതികളുടെ വീഡിയോകൾ സോഷ്യൽ മീഡിയ്ക്ക് പ്രിയങ്കരമാക്കുന്നത്.
Read More Entertainment Stories Here
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
- സൗബിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നവ്യ നായർ
- ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.