scorecardresearch

ഒന്ന് ഈവെനിംഗ് വാക്കിന് ഇറങ്ങിയതാ; എംജി റോഡിൽ ബ്ലോക്കുണ്ടാക്കിയ പോത്ത് സാർ

റോഡിൽ ബ്ലോക്ക് ഉണ്ടാക്കിയ പോത്തിന്റെ വീഡിയോ വൈറലാകുന്നു

റോഡിൽ ബ്ലോക്ക് ഉണ്ടാക്കിയ പോത്തിന്റെ വീഡിയോ വൈറലാകുന്നു

author-image
Trends Desk
New Update
Buffalo walking on a busy road

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിനിടയിലൂടെ വാഹനം ഓടിക്കുക എന്നത് പലരുടെയും പേടി സ്വപ്നമാണ്. നിമിഷനേരം കൊണ്ട് നീണ്ട നിരയായി വാഹനങ്ങൾ ബ്ലോക് ആകുന്ന കൊച്ചിയിലെ ഒരു പ്രധാന റോഡാണ് എംജി റോഡ്. ഇവിടെ കഴിഞ്ഞ ദിവസം ഉണ്ടായ ബ്ലോക്കിന് കാരണം കാറുകളോ ബൈക്കുകളോ അല്ല, രാത്രി സഞ്ചാരത്തിന് ഇറങ്ങിയ ഒരു പോത്താണ് യാത്രക്കാരെ അല്പനേരം വലച്ചത്.

Advertisment

വാഹനങ്ങളെ പേടിക്കാതെ റോഡിന് നടുവിലൂടെ നടന്ന് നീങ്ങുന്ന പോത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'ഇന്നലെ രാത്രി എറണാകുളം എംജി റോഡിലിറങ്ങി ബ്ലോക്ക് ഉണ്ടാക്കിയ പോത്ത് സർ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ഫീൽസ് ഓഫ് കൊച്ചി' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "ഒരു മനുഷ്യൻ കടക്കാൻ നോക്കിയാൽ ബ്ലോക്ക്‌ ഉണ്ടാവുന്ന സഥലത്ത് ഈ പോത്ത് എവിടുന്ന് വന്നു പടച്ചോനെ", "ലെ പോത്ത് സാർ : ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ", "ഇവിടെ കുറേ രാഷ്ട്രീയ പാർട്ടിക്കാർ ഉണ്ടാക്കുന്ന അത്ര ബ്ലോക്ക്‌ ഒന്നും ഇല്ലല്ലോ", "അല്ലെങ്കിലെ ബ്ലോക്ക് ആണ് ഇനി ഇതിൻ്റെ കൂടെ കുറവ് ഒള്ളു" രസകരമായി കമന്റുകളിൽ ചിലത് ഇങ്ങനെ.

Read More Entertainment Stories Here

Advertisment
Viral Video Traffic Jam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: