/indian-express-malayalam/media/media_files/Q8AepDyGQ0GiVDkaKGIZ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ചെറിയ ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ സാധാരണ കാണാറുള്ളതാണ് സ്വന്തം നാടിനെക്കുറിച്ച് എഴുതുക എന്ന രീതിയിലുള്ള ചോദ്യങ്ങൾ. കുട്ടികൾ അതിനു നൽകുന്ന ഉത്തരങ്ങളിൽ പലതും ഏറെ രസകരവുമായിരിക്കും. ഉത്തര പേപ്പറുകളിൽ മാത്രമല്ല ഇതേ ചോദ്യം നൽകി സംസാരിക്കാൻ ആവശ്യപ്പെട്ടാലും കുട്ടികളുടെ മറുപടി കേട്ടിരിക്കേണ്ടതാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉനൈസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഒരു കുട്ടിയോട് കേരളത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെടുമ്പോൾ പറയുന്ന ഉത്തരം കേട്ടാൽ ആരും ചിരിച്ചുപോവും.
കേരളം നമ്മുടെ രാജ്യമാണ് എന്നു പറഞ്ഞു തുടങ്ങുന്ന കുട്ടി. പിന്നീട് കേരളത്തിൽ പുഴയും കടലും ഉണ്ടെന്നു കൂടി ചേർക്കുന്നു. തുടർന്ന് കടലിൽ മീനുണ്ട്, മീൻ വെള്ളത്തിൽ മാത്രമേ ജീവിക്കൂ എന്നിങ്ങനെ പ്രസംഗം കടലിലേക്ക് ഇറങ്ങുകയാണ്. ഇതു കേട്ടിരിക്കുന്ന ടീച്ചർ കൊച്ചു മിടുക്കനെ വിഷയത്തിലേക്കു തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. കേരളത്തെക്കുറിച്ച് പറയൂ എന്നു ടീച്ചർ പറയുമ്പോൾ കുട്ടി ഞൊടിയിടയിൽ വിഷയത്തിലേക്കു തന്നെ തിരികെയെത്തുന്നു.
"കേരളത്തിലെ മനുഷ്യർ വിശക്കുമ്പോൾ ഭക്ഷണം മാത്രമേ കഴിക്കൂ. കേരളത്തിൽ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഭക്ഷണം നമ്മൾ വാങ്ങും. ഭക്ഷണം എവിടെയും ഇല്ലെങ്കിൽ നമ്മൾ ഭക്ഷണം ഉണ്ടാക്കണം. ദോശയും ഒന്നു കിട്ടിയില്ലെങ്കിൽ നമ്മൾ അത് ഉണ്ടാക്കണം..." എന്നിങ്ങനെ ഇത്തവണ പ്രസംഗം നീണ്ടുപോവുന്നത് ഭക്ഷണകാര്യത്തിലേക്കാണ്. വീണ്ടും അദ്ധ്യാപിക കേരളത്തെക്കുറിച്ചാണ് പറയേണ്ടത് എന്ന് സൂചിപ്പിക്കുമ്പോൾ കേരളത്തിലെ സ്ഥലങ്ങളെ കുറിച്ചായി കൊച്ചുമിടുക്കന്റെ പ്രസംഗം. "കേരളത്തിൽ സ്ഥലങ്ങൾ ഉണ്ട് തൃപ്പൂണിത്തുറ, അതിരമ്പുഴ, തൃശ്ശൂർ, കോട്ടയം. കേരളത്തിൽ രാജ്യങ്ങൾ മാത്രമേ ഉള്ളൂ.." എന്നിങ്ങനെ വീണ്ടും അനർഗനിർഗളം പ്രവഹിക്കുകയാണ് പ്രസംഗം.
യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് മിനിറ്റുകളോളം കുട്ടി സംസാരിച്ചത്. തനിക്ക് മനസ്സിലായതും അറിവുള്ളതുമായ കാര്യങ്ങൾ വിഷയവുമായി ബന്ധമില്ലെങ്കിൽ കൂടിയും അക്ഷരശുദ്ധിയോടെയാണ് പറഞ്ഞുവെയ്ക്കുന്നത്. "പാവം വിശക്കുന്നുണ്ടെന്ന് തോന്നുന്നു'' എന്നു തുടങ്ങി ''ഈ പ്രായത്തിൽ ഇത്രയെങ്കിലും പറയുന്നുണ്ടല്ലോ'' എന്നിങ്ങനെയുള്ള അനുമോദനങ്ങൾ വരെ നിറഞ്ഞു നിൽക്കുന്നു കമൻ്റ് ബോക്സിൽ. എന്തായാലും നാലു വാക്കിൽ പറയേണ്ടത് ഒരു പേജിലാക്കി പറയാൻ വാക്കുകൾ കണ്ടുപിടിച്ച ഈ കൊച്ചുമിടുക്കൻ്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റു പിടിച്ചു കഴിഞ്ഞു.
Read More Entertainment Stories Here
- പാട്ടുമായി ജിമിക്കി ജാനകി, കണ്ണിറുക്കി കാണിച്ച് സായിപ്പ്; റീൽ വൈറൽ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us