/indian-express-malayalam/media/media_files/A8Pm5azfbua5YipB2Cfl.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ടീം ഇന്ത്യയുടെ അവസാന സൂപ്പർ 8 മത്സരമാണ് തിങ്കളാഴ്ച സെന്റ് ലൂസിയയിൽ നടന്നത്. വമ്പന്മാരായ ഓസ്ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ, 41 പന്തിൽ 92 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് സ്റ്റേഡിയം സാക്ഷിയായത്.
മത്സരത്തിനിടെ അപ്രതീക്ഷിതമായി, മലയാളികളുടെ പ്രിയനടൻ കലാഭവൻ മണിയുടെ നാടൻപാട്ട് സ്റ്റേഡിയത്തിൽ പ്ലേചെയ്തു. മത്സരം കണ്ടുകൊണ്ടിരുന്ന എല്ലാ മലയാളികളെയും ഒരു പോലെ ആവേശത്തിലാക്കിയ നിമിഷമായിരുന്നു ഇത്. 'ഞാനും ന്‍റൊളിയനും കൂടി' എന്ന നാടൻപാട്ടാണ് സ്റ്റേഡിയത്തിൽ പ്ലേ ചെയ്തത്. ഓസ്ട്രേലിയൻ ടീം ഫീൽഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു പാട്ട് കേൾപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
മത്സരത്തിനിടെ പലതവണയായി നാടൻപാട്ട് കേൾപ്പിച്ചെന്നാണ് വീഡിയോയുടെ കമന്റ് വിഭാഗത്തിൽ ആരാധകർ പറയുന്നത്. 'കലാഭവൻ മണിയുടെ പാട്ടും രോഹിത് ശർമ്മയുടെ വെടികെട്ടും' എന്നാണ് ഒരാൾ ഈ വീഡിയോയിൽ കുറിച്ചത്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് രോഹിത്തും സംഘവും ഈ മത്സരത്തിൽ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസിസ് എഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസിൽ അവസാനിച്ചു. സുര്യകുമാർ യാദവ് (31), ശിവം ദുബെ (28), ഹാർദിക് പാണ്ഡ്യ (27) എന്നീ താരങ്ങൾ തിളങ്ങി. 5 ബോളിൽ റൺസൊന്നും നേടാനാകാതെയാണ് സൂപ്പർ താരം വിരാട് കോഹ്ലി മടങ്ങിയത്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ നാല് സിക്‌സുകൾ പറത്തിയത് ഉൾപ്പെടെ, എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ പ്രകടനം. 28 പന്തില്‍ 37 റൺസ് സ്വന്തമാക്കിയ ട്രാവിസ് ഹെഡ് മാത്രമാണ് ഓസിസിനായി ഭേതപ്പെട്ട സ്കോർ നേടിയത്.
Read More Entertainment Stories Here
- വേണേൽ ഞാൻ ഒറ്റയ്ക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കും; മിടുക്കികുട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- കുണ്ടന്നൂർ പാലത്തിൽ സുരേഷ് ഗോപിക്കെന്ത് കാര്യം
- ഒന്ന് ഈവെനിംഗ് വാക്കിന് ഇറങ്ങിയതാ; എംജി റോഡിൽ ബ്ലോക്കുണ്ടാക്കിയ പോത്ത് സാർ
- കേരളത്തെക്കുറിച്ച് നാല് വാക്ക് പറയാൻ പറഞ്ഞതേ ഓർമ്മയുള്ളൂ.. പ്രസംഗം പോയ പോക്ക് കണ്ടോ?
- പാട്ടുമായി ജിമിക്കി ജാനകി, കണ്ണിറുക്കി കാണിച്ച് സായിപ്പ്; റീൽ വൈറൽ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.