/indian-express-malayalam/media/media_files/uploads/2019/08/horoscope-1-1.jpg)
Horoscope Today September 02, 2019
നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഗ്രഹങ്ങള്‍ അസാധാരണമായ ചില നീക്കങ്ങള്‍ നടത്തുന്ന ആഴ്ചയാണിത്. ചിലത് മാറ്റങ്ങളെ എതിര്‍ക്കും, ചിലത് മാറ്റങ്ങളെ പ്രോല്‍സാഹിപ്പിക്കും. അതു കൊണ്ട് തന്നെ പല ആശങ്കകളുമുണ്ടാകിനിടയുണ്ട്. അപകടകരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ സംരംഭങ്ങളില്‍ നിന്ന് പിന്‍മാറുന്നതാണ് തല്‍ക്കാലം ഉചിതം. കുറച്ചുകൂടി വിവേകത്തോടെ പെരുമാറുന്നവരാണെങ്കില്‍ ഭൂമിയോളം ക്ഷമിക്കുകയും ഉടനടിയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. ചുരുക്കത്തില്‍ നാടകീയമായ പലതും പ്രതീക്ഷിക്കണം.
Read Here: Horoscope Today September 03, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഈ രാശിക്കാരെ സംബന്ധിച്ച് മൂന്ന് ഗ്രഹങ്ങള്‍ വളരെ നല്ല സ്ഥാനങ്ങളിലെത്തുകയും പിന്നീട് നാലാമത്തെയും അഞ്ചാമത്തെയും ഗ്രഹങ്ങളും ഇവയോടൊപ്പം ചേരുകയും ചെയ്യുന്നതിനാല്‍, എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്ക് വളരെ അനുകൂലമായ സമയമാണ്. ശുഭപ്രതീക്ഷയോടെ കാര്യങ്ങളെ കാണുകയും ഇപ്പോഴുള്ള നല്ല അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിക്കുക.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ കഴിവ് മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം അടുത്തദിവസങ്ങളിലുണ്ടാകും. അതുവരെ മടുപ്പിക്കുന്നതും എന്നാല്‍ ചെയ്യേണ്ടതുമായ നിങ്ങളുടെ ജോലികള്‍ തുടരുക. അതുപോലെ തന്നെ പ്രതിഫലം തരാതെ നിങ്ങളെക്കൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കുന്നവരെയും ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21))
ഒറ്റപ്പെട്ടതും അതുപോലെ തന്നെ അല്‍പം പിരിമുറുക്കമുളളതുമായ ചില സംഭവങ്ങള്‍ ഇന്നോ നാളെയോ ഉണ്ടാകിനിടയുണ്ട്. മറ്റുളളവരുടെ വീക്ഷണത്തില്‍ നിന്ന് കൂടി കാര്യങ്ങള്‍ നോക്കി കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ മനോഭാവത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാകും. ചുറ്റുമുള്ള ലോകത്തെ കാണുന്ന അതേ രീതിയില്‍ ഉള്‍ക്കൊള്ളുകയാണെങ്കില്‍ അപ്രതീക്ഷിതമായ പലതും നിങ്ങള്‍ക്ക് അനുഭവവേദ്യമാകും.
Read More: Horoscope of the week (September 1-September 7, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ചന്ദ്രന്‍റെ കിഴക്കുഭാഗം നിങ്ങളുടെ ദിശയിലേക്ക് തിരിയുന്ന ദിവസമാണ്. അതുകൊണ്ട് തന്നെ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്നിരുന്നാലും അടിസ്ഥാനപരമായ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. പരിശ്രമങ്ങളൊരിക്കലും വ്യര്‍ത്ഥമാകില്ല എന്ന് മനസ്സിലാക്കുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
സഹായങ്ങള്‍ ലഭിക്കുന്ന ദിവസമാണ്. അടുത്തകാലം വരെ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്ന ഗ്രഹചലനങ്ങള്‍ ഇനി ശല്യപ്പെടുത്തില്ലെന്നാണ് കാണുന്നത്. കുറ്റബോധങ്ങളും മോശം അനുഭവങ്ങളും അതുപോലെ തന്നെ ഹൃദയം തകര്‍ന്ന അവസ്ഥയുമൊക്കെ ഈ ദിവസങ്ങളുടെ ബാക്കിപത്രമായുണ്ടായിരിക്കാം. നിങ്ങളുടെ നക്ഷത്രങ്ങള്‍ നല്ല കാര്യങ്ങള്‍ കൊണ്ടുവരുന്നതിനായ് നാടകീയമായ ചില നീക്കങ്ങള്‍ നടത്തുന്ന സമയമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
പരുക്കന്‍ രീതിയിലുള്ള ചിന്താഗതികള്‍ നിങ്ങള്‍ക്ക് അവസാനിപ്പിക്കാം. നിങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കുള്ള പരിഹാരവും ബദല്‍വഴികളും ഉടന്‍ തെളിയുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. നിങ്ങളെ മടുപ്പിക്കുന്നതും പഴയതുമായ വൈകാരികസങ്കീര്‍ണ്ണതകളെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കാനാകുമെങ്കില്‍ അങ്ങനെ ചെയ്യുക.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
പുതിയ കാര്യമല്ലെങ്കില്‍ക്കൂടി വീടുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും സങ്കീര്‍ണ്ണമായ് തുടരുകയാണ്. നിങ്ങളുടെ ആശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും അത് കേള്‍ക്കാന്‍ മനസ്സ് കാണിക്കുന്നവരുമായ് പങ്കുവയ്ക്കാനാകുമെന്നതാണ് ഈ ആഴ്ച നടക്കാനിരിക്കുന്ന ഒരു നല്ല കാര്യം. നിങ്ങള്‍ പറയുന്നത് കേട്ട് കാര്യങ്ങള്‍ വിലിയിരുത്തി വേണ്ട ഉപദേശം നല്‍കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ആവശ്യമില്ലാത്ത പിരിമുറുക്കളെ മാറ്റിവച്ച് ശാന്തമാകാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ നല്ല രീതിയിലേക്ക് മാറാന്‍ തുടങ്ങുന്നതിനാല്‍ സന്തോഷിക്കുക. ജീവിതം ഒരു ഒഴുക്കില്‍ മുന്നോട്ട് പോകും. ഇനിയും നിങ്ങള്‍ക്ക് മറികടക്കാനാകാത്ത ഒരു കടമ്പയെന്താണെന്നു വച്ചാല്‍, മറക്കാനും ക്ഷമിക്കാനുമുള്ള കഴിവില്ലായ്മയാണ്. പശ്ചാത്തപങ്ങള്‍ വഴി മുടക്കുമെന്നതിനാല്‍ കഴിവതും അവയ്ക്കുള്ള സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന വ്യാഴം വരും ആഴ്ചകള്‍ കൂടി അനുകൂലമാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും വീഴ്ചകളുണ്ടാകുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തെറ്റുകള്‍ കൊണ്ടാവാം. പ്രശ്നം നിങ്ങളുണ്ടാക്കുന്നതാണെങ്കില്‍ അതിനുള്ള പരിഹാരവും നിങ്ങള്‍ക്ക് തന്നെ കണ്ടെത്താനാകുമെന്നുള്ളത് ഒരുതരത്തില്‍ നോക്കിയാല്‍ നല്ലതാണ്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഈ രാശിക്കാരെ സംബന്ധിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ പരിമിതപ്പെടുത്തേണ്ട ദിവസമാണ്. ഇങ്ങനെയൊരു ഉപദേശം പൊതുവെ ഞാന്‍ നല്‍കാറില്ല. ഇപ്പോള്‍ അങ്ങനെ പറയേണ്ടി വന്നതെന്താണെന്ന് വച്ചാല്‍, അല്ലെങ്കില്‍ നിങ്ങള്‍ക്കുള്ള പല സുവര്‍ണാവസരങ്ങളും ഭാഗ്യങ്ങളും കൈവിട്ടുപോകാനിടയുണ്ട്. ഇത് ചിലപ്പോള്‍ വീട്ടിലെ സന്തോഷത്തെയും ജോലി സ്ഥലത്തെ സംതൃപ്തിയെയുമൊക്കെ ബാധിക്കാനിടയുണ്ട്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
സുഹൃത്തുക്കള്‍ പതിവില്ലാതെ കാണിക്കുന്ന സ്നേഹപ്രകടനങ്ങള്‍ വല്ലാതെ ഹൃദയത്തിലേക്കെടുക്കേണ്ട. ഗ്രഹങ്ങളുടെ നില മാറുന്നതിനനുസരിച്ച് സുഹൃത്തുക്കളുടെയും ചുറ്റുമുള്ളവരുടെയും സമീപനത്തില്‍ മാറ്റമുണ്ടാകും. ഇപ്പോള്‍ ചെയ്യേണ്ടതെന്താണെന്ന് വച്ചാല്‍, സമയം പാഴാക്കാതെ പ്രധാനപ്പെട്ട കരാറുകള്‍ വേണ്ട രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ദ്യോഗിക ജീവിതത്തില്‍ മോശമായ പല ചോദ്യങ്ങളും നിങ്ങള്‍ക്ക് നേരെ ഉയര്‍ന്നേക്കാം, അതുപോലെ പൊതുജീവിതത്തിലും സങ്കീര്‍ണ്ണതകളുണ്ടാകിനിടയുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍, പകല്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ നിങ്ങളൊന്ന് ഞെട്ടിയുണര്‍ന്നേക്കാം. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുന്‍പ് നിങ്ങളുടേതായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.