Horoscope of the week (September 1-September 7, 2019)

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഈ ആഴ്ചയിലെ ഗ്രഹനിലയനുസരിച്ച് അടുത്തമാസം പകുതി വരെ സൂര്യനും ചന്ദ്രനും നിങ്ങള്‍ക്കനുകൂലമായിരിക്കുമെന്നാണ് കാണുന്നത്. തര്‍ക്കിക്കാനെത്തുന്ന സുഹൃത്തുക്കളെ ശാന്തതയോടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. പഴയകാലത്തെ ചില നേരമ്പോക്കുകള്‍ക്കായുളള സമയമാണിപ്പോള്‍. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമുണ്ടായേക്കാം.

Read Here: Horoscope Today September 02, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഗ്രഹങ്ങള്‍ ആകര്‍‌ഷകമായ സ്ഥാനങ്ങളിലെത്തുന്ന ദിവസമാണ്. നിങ്ങളെ മടുപ്പിച്ചിരുന്ന പല കാഴ്ചപ്പാടുകളും തത്വങ്ങളും ചിന്താഗതികളുമൊക്കെ പതുക്കെ മാറാന്‍ തുടങ്ങുകയാണ്. സന്തോഷകരമായ ഒരു അന്തരീക്ഷം വരുന്നതിന്‍റെ സൂചകമെന്ന വണ്ണം ശുക്രന്‍ നിങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങളെടുക്കാന്‍ പങ്കാളിയെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഔദ്യോഗികകാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്ന ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം അനുയോജ്യമായ ദിവസമാണ്. പ്രതിഫലമില്ലാതെ ചെയ്യുന്ന ജോലികള്‍ക്ക് പോലും നല്ല രീതിയില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. വ്യക്തിപരമായ ബന്ധങ്ങള്‍ ജീവിതത്തിന്‍റെ എല്ലാ ഘട്ടത്തിലും നിങ്ങള്‍ക്ക് സഹായകരമായേക്കാം. ആരെയൊക്കെ അറിയും എന്നതിനെക്കാള്‍ എന്തൊക്കെ അറിയാം എന്നതിനാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ആത്മനിയന്ത്രണവും അതോടൊപ്പം കഠിനധ്വാനവും വേണ്ടി വരുന്ന ആഴ്ചയാണിത്. അതു കൊണ്ട് തന്നെ വരുന്ന ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ജോലിയെക്കുറിച്ച് ഗൌരവത്തോടെ ചിന്തിക്കുക. ഇങ്ങനെയുള്ള സമയങ്ങളില്‍ ക്ഷമ ഒരു അനുഗ്രഹമാണ്. പങ്കാളികളുടെ സഹായമില്ലാതെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവില്ലെന്ന് തിരിച്ചറിയണം. സഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ ദുരഭിമാനത്തിന്‍റെ പേരില്‍ നിരസിക്കരുത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ബുധനും ശുക്രനും ഈ രാശിക്കാരില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്ന സമയമാണ്. സാമൂഹ്യപരവും അതുപോലെ തന്നെ അടുത്ത വ്യക്തിബന്ധങ്ങളിലും ചെയ്യേണ്ട കാര്യങ്ങള്‍ സംസാരിച്ച് ഇനിയും സമയം പാഴാക്കാതെ പ്രാവര്‍ത്തിക്കമാക്കാന്‍ ശ്രമിക്കുക. അതോടൊപ്പം കഠിനധ്വാനത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞ്, വെറുതെയിരുന്നാല്‍ ഒന്നും നേടാനാവില്ലെന്നുള്ള കാര്യം മനസ്സിലാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഔദ്യോഗികമായ് വളരെ പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ ഈ രാശിക്കാര്‍ പങ്കെടുക്കുന്ന സമയമാണ്. ചിലര്‍ അടുത്തിടെ ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരാകാം. ബന്ധങ്ങള്‍ കൊണ്ടുള്ള നേട്ടങ്ങള്‍ നിങ്ങള്‍ തിരിച്ചറിയാനിടയുണ്ട്. പ്രേമകാര്യങ്ങളില്‍ അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കേണ്ടതാണ്. പൊതുവെ നല്ല സമയമായതിനാല്‍ ഏറെക്കാലമായ് ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കാവുന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ശുക്രന്‍ സൌഹാര്‍ദ്ദപരവും പിന്തുണ നല്‍കുന്നതുമായ സ്ഥാനത്തേക്ക് മാറുന്നതിനാല്‍ വലിയ നിങ്ങള്‍ക്ക് വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ബുധന്‍ നിങ്ങളുടെ താല്‍പര്യങ്ങളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന സമയമാണ്. കുടുംബബന്ധങ്ങളും പ്രേമബന്ധങ്ങളും കൂടുതല്‍ ആസ്വാദ്യകരമാവുകയും കൂടിച്ചേരലുകള്‍ക്കും ഇടയുണ്ട്. അതുവരെ ഇപ്പോഴുള്ള ഉത്തരവാദിത്തങ്ങള്‍ സമയനിഷ്ഠതയോടെ പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വൈകാരികമായ് നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങള്‍ ആഗ്രഹിക്കുന്നവ നല്‍കാന്‍ തയ്യാറാകുന്ന ദിവസമാണ്. ഉറപ്പായും നല്ല ഫലം ലഭിക്കുമെന്നുള്ള ആശയങ്ങള്‍ പ്രാവര്‍ത്തീകമാക്കാന്‍ അനുയോജ്യമായ സമയമാണ്. വളരെ വ്യക്തിപരമായ ഒരു പദ്ധതിയും നിങ്ങളുടെ മുന്നിലെത്തിയേക്കാം. സുഹൃത്തുക്കളെ കൂടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയായതിനാല്‍ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ അവരുമായും ചര്‍ച്ച ചെയ്യുന്നത് ഗുണകരമായിരിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വീടുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് മുഖ്യവിഷയം. എന്ത് മാറ്റമാണ് വരുത്തേണ്ടതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കിലും ഈ അവസ്ഥയെ മറി കടക്കാന്‍ ശരിതെറ്റുകളെക്കുറിച്ചുള്ള പതിവ് ചര്‍ച്ചകള്‍ക്ക് മുന്‍‌കയ്യെടുക്കേണ്ടതാണ്. നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന വ്യാഴം ക്രമരഹിതമായ് നിങ്ങുന്നതിനാല്‍ ചിന്തകളിലും വിചാരങ്ങളിലും അതിന്‍റെ പ്രതിഫലനമുണ്ടായേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ആഴ്ച മുതല്‍ പൊതുകാര്യങ്ങള്‍ക്ക് പുറമെ പ്രായോഗികമായ ചില കാര്യങ്ങളും നിങ്ങള്‍ക്ക് നോക്കേണ്ടതായ് വന്നേക്കാം. വ്യക്തിപരമായ ബന്ധങ്ങളാണ് നിങ്ങളുടെ സന്തോഷത്തിനും വിജയത്തിനും ഇന്ധനമായ് മാറാനിടയുളളത്. അതേസമയം വിജയിക്കാനുള്ള ഘടകങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതിയോ, അതോ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള കാര്യങ്ങള്‍ക്കാണോ പരിഗണന നല്‍കേണ്ടതെന്ന് സ്വയം ചിന്തിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഈ രാശിയില്‍ ജനിച്ചവര്‍ മറ്റുള്ളവരുടെ ജീവിതഭാരവും സ്വന്തം ചുമലില്‍ ഏറ്റെടുക്കുവാന്‍ പ്രേരണയുള്ളവരാണ്. എന്നാല്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സഹായപ്രവര്‍ത്തനങ്ങളില്‍ മുഴുകാനിടയുള്ള സമയമാണ് ഇപ്പോള്‍. ഇടയ്ക്കിടെയുണ്ടാകുന്ന ചില താമസങ്ങളെക്കുറിച്ച് വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. ചില കാലതാമസങ്ങള്‍ ഒരു കാര്യത്തെക്കുറിച്ച് രണ്ടാമതൊന്ന് കൂടി ആലോചിക്കാന്‍ സഹായിക്കുമെന്നത് പലപ്പോഴും ഗുണം ചെയ്യാറുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചന്ദ്രന്‍റെയും സൂര്യന്‍റെയും പുതിയ സ്ഥാനങ്ങള്‍ നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയും അതിന്‍റെ ഫലമുണ്ടാവുകയും ചെയ്യുന്ന സമയമാണ്. ഭാഗ്യമുള്ള ഈ രാശിക്കാര്‍ക്ക് ഇതിലും അനുയോജ്യമായ ദിവസം വരാനില്ലെന്ന് തന്നെ പറയാം. പഴയകാലവുമായ് നിങ്ങളെ ബന്ധിപ്പിച്ച് നിര്‍ത്തുന്ന ഒരു വൈകാരിക സംഭവത്തെ മായ്ച്ച് കളയുന്നതോടെ നല്ലൊരു ഭാവിയ്ക്കാണ് നിങ്ങള്‍ തുടക്കമിടുക. മുന്‍പോട്ട് മാത്രം നോക്കുന്നതാണ് പലപ്പോഴും വിജയത്തിലേക്കെത്തിക്കുന്നത്

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook