Horoscope Today September 03, 2019
നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പ്രപഞ്ചം അല്‍ഭുതപ്പെടുത്തുന്ന രീതിയില്‍ കൂടുതല്‍ വിചിത്രവമായ് അതിന്റെ വളര്‍ച്ച തുടരുകയാണ്. സമയത്തിലൂടെ യാത്രെ ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളിലൊന്നാണ് ഇന്നലെ ഞാന്‍ വായിച്ചത്. അതുപോലെയുളള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വരും കാലങ്ങളിലുളളവര് നമ്മളെ സന്ദര്ശിക്കാനെത്താത്തതെന്തെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. സമയത്തിലൂടെയുളള യാത്ര കണ്ടു പിടിക്കുന്നത് വരെ, ആര്‍ക്കും പുറകോട്ട് യാത്ര ചെയ്യാനാവില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Read Here: Horoscope of the week (September 1-September 7, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ചര്ച്ചകളെപ്പോഴും കൃത്രിമമല്ലാത്തതും അതേസമയം സജീവവുമായിരിക്കണം. കൃത്യമായ കാരണങ്ങള്‍ തിരിച്ചറിയാനായില്ലെങ്കിലും ജോലിയില്‍ അല്പം വൈകാരികത കൂടി കലരുന്ന സമയമാണ്. ചിലപ്പോള്‍ സഹപ്രവര്‍ത്തകരോടൊപ്പം ഒരുമിച്ച് താമസിക്കുന്നതിനെയാകാം ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
വൈകാരികമായ ചൂഷണത്തിലൂടെ നിങ്ങള്‍ കടന്നുപോയെങ്കിലും അതൊക്കെ ഇപ്പോള്‍ പ്രയോജനപ്പെടുന്നത് തിരിച്ചറിയുന്നുണ്ടാകണം. അനുഭവിച്ചതിനൊക്കെ പകരം വീട്ടാന്‍ നില്‍ക്കാതെ നിങ്ങളുടെ ദൃഢതയുള്ള മനോഭാവം മുറുകെപ്പിടിക്കേണ്ട സമയമാണ്. അസ്വസ്ഥതയുണ്ടാക്കിയ അനുഭവങ്ങളൊക്കെ ഉടന്‍ തന്നെ മറക്കുന്ന സാഹചര്യമെത്തുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
വ്യക്തിപരമായ പിണക്കങ്ങള്‍ക്ക് സാധ്യതയുള്ളതായ് ചില ജ്യോതിഷികള്‍ പ്രവചിക്കുന്നതിനെ ഞാനും അംഗീകരിക്കുന്നു. ഇതിനേക്കാള്‍ ഒരുപടി കടന്നുള്ള ഗ്രഹനിലയെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കാനുദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് അനുയോജ്യമായ സമയം വരുന്നത് വരെ വിവേകത്തോടയും യുക്തിയോടും കൂടെ നിശബ്ദത പാലിക്കുന്നതാണ് ഉചിതം
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
കഴിഞ്ഞ കുറച്ച് ആഴ്ചകളായ് നിങ്ങളറിഞ്ഞ പല വെളിപ്പെടുത്തലുകളും നിങ്ങളാരാണെന്നും നിങ്ങളുടെ ലക്ഷ്യമെന്തെന്നുമുളള ഒരു തിരിച്ചറിവ് തന്നിട്ടുണ്ടാകും. നിങ്ങള്‍ക്കുണ്ടായ തിരിച്ചറിവുകള്‍ വളരെ സ്വാഭാവികമായതിനാല്‍ തന്നെ വാക്കുകള്‍ കൊണ്ട് അത് വിവരിക്കുക പ്രയാസമായിരിക്കും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
മറ്റുള്ളവരാഗ്രഹിക്കുന്ന വ്യക്തിയല്ല ആകേണ്ടതെന്നും മറിച്ച് സ്വന്തം നിലപാടുകളാല്‍ അറിയപ്പെടണമെന്നുള്ള വസ്തുത നിങ്ങള്‍ തിരിച്ചറിഞ്ഞ് കാണേണ്ടതാണ്. ജ്യോതിഷം നല്കുന്ന ചെറിയ ഒരു ഉപദേശമെന്താണെന്ന് വച്ചാല്‍ കൂടുതല്‍ ധൈര്യവും സര്‍ഗാത്മകതയും നിറമുള്ള കാഴ്ചപ്പാടുമുള്ള വ്യക്തിയാവുകയെന്നതാണ്. ജീവിതം മുന്നോട്ട് വയ്ക്കുന്ന സന്തോഷങ്ങള്‍ സ്വന്തമാക്കാന്‍ മടിക്കേണ്ടതില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
എല്ലാത്തിന്റെയും ഉത്തരമറിയാമെന്നുള്ള മനോഭാവം അവസാനിപ്പിക്കുമ്പോള്‍ തന്നെ പലതും നിങ്ങള്‍ പഠിക്കാനാരംഭിക്കും. മനസ്സിനെ നിയന്ത്രിക്കുന്ന ഗ്രഹമായ ബുധന്‍ നിങ്ങളുടെ സൂര്യ രാശിയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനത്തായതിനാല്‍ തന്നെ നിങ്ങളെ വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിക്കും. നിങ്ങളുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കുന്നതുള്പ്പെടെയുള്ള പല വൈകാരിക ചോദ്യങ്ങളും നിങ്ങളുടെ മനസ്സിലുയര്‍ന്നേക്കാം.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
യാത്രകളെക്കുറിച്ചും ആശയവിനിമയങ്ങളെക്കുറിച്ചും മുന്നിലുള്ള പല പദ്ധതികളും വൈകുന്നതിനര്ത്ഥം, അതെല്ലാം അവസാനിച്ചുവെന്നല്ല. രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള സാഹചര്യം നിങ്ങള്‍ക്ക് വരാനിടയുള്ളതിനാല്‍, ഈ ആഴ്ച തന്നെ എല്ലാം ശരിയാകണമെന്ന നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കുന്നതാണ് ഉചിതം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങളുടെ ഏറ്റവും മികച്ച പരിശ്രമങ്ങള്‍ പോലും അല്പം വഴിതെറ്റാനാരംഭിക്കുന്ന സമയമാണ്. കാര്യങ്ങള്‍ എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന സാമ്പത്തീക പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. നിങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്നതിനാലാണ് ഇങ്ങനെയൊരു ഓര്‍മപ്പെടുത്തല്‍. എത്രത്തോളം നിങ്ങള്‍ക്ക് താങ്ങാനാകുമെന്നും ചിന്തിക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ചുറ്റും അനുകൂലമായ സാഹചര്യമാണെങ്കില്‍ കൂടി കാര്യങ്ങള്‍ അതിന്റെ പ്രാധാന്യമനുസരിച്ച് പൂര്‍ത്തിയാക്കുക. ഏതാണോ ആദ്യം ചെയ്യേണ്ടത് അതാദ്യം ചെയ്യുക. സാമ്പത്തീക ഇടപാടുകളിലും നിക്ഷേപങ്ങളിലുമെല്ലാം ഏര്‍പ്പെടുമ്പോള്‍, കരുതല്‍ വേണം. നിങ്ങളുടെ സഹായം ആവശ്യമുള്ളവരുണ്ടോ എന്ന് ചുറ്റുപാടും നോക്കുന്നത് വളരെ നല്ല ശീലമാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
കുറച്ച് കാവ്യാത്മകമായ് പറഞ്ഞാല്‍, ചന്ദ്രന് ഇപ്പോള്‍ നിങ്ങളുടെ നിയന്ത്രണത്തിലാണ്. സാധാരണഭാഷയില്‍ പറയുകയാണെങ്കില്‍ വീട്ടുകാരും നിങ്ങളോടൊപ്പം കഴിയുന്നവരും പൂര്‍ണമായും നിങ്ങളെ ആശ്രയിക്കുന്നവരാകും. നിങ്ങളുടെ കൈയ്യിലുള്ള അവസരങ്ങള്‍ കൃത്യമായ് വിനിയോഗിച്ചാല്‍ മറ്റുള്ളവരില്‍ നിന്നാഗ്രഹിക്കുന്നതുള്പ്പെടെയുളള പല കാര്യങ്ങളും ഇപ്പോള്‍ സാധ്യമാക്കാനാവും. പക്ഷേ, മറ്റൊരാള്‍ അത് ചെയ്തു തരുമെന്നാണ് കരുതുന്നതെങ്കില്‍ കുറച്ചധികം നിങ്ങള്‍ കാത്തിരിക്കേണ്ടതായ് വരും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
വ്യക്തിപരമായതും അതോടൊപ്പം ഔദ്യോഗിക കാര്യങ്ങളിലും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന പലതും ശരിയാകുന്ന സമയമാണ്. സ്വന്തം താല്പര്യപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവരുടെ സഹതാപത്തിനും അവരുടെ പിന്തുണ തേടുന്നതിനുമുള്ള ഇടവരുത്തിയേക്കുമെന്ന് ഓര്‍മിക്കുക. ഇനിയും രഹസ്യമായ് വച്ചിരിക്കുന്ന പ്രേമബന്ധങ്ങളെ അല്പം സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇതുവരെ തൊഴിലുടമകളായിട്ടുള്ളവരോ അല്ലെങ്കില്‍ അതുപോലെയുള്ള സ്ഥാനങ്ങളിലുള്ളവരുമായോ നിങ്ങള്‍ക്ക് കാര്യമായ് ഇടപെടേണ്ടി വന്നിട്ടുണ്ടാകില്ല. നിങ്ങള്‍ക്കുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍, കൂടുതല്‍ ഉല്സാഹത്തോടെയും താല്പര്യത്തോടെയും പ്രവര്‍ത്തിക്കണം. എല്ലാത്തിലുമുപരി നിങ്ങളിപ്പോഴുളള സ്ഥാനത്ത് തുടരണമെങ്കില്‍ ഈ നേട്ടങ്ങള്‍ ആവശ്യമാണെന്നത് ഓര്‍ത്ത് കാര്യങ്ങള്‍ ചെയ്യുക.