/indian-express-malayalam/media/media_files/uploads/2022/02/Horoscope-2.jpg)
Daily Horoscope March 31, 2022: ദിവസം മുഴുവന്‍ വിശ്രമിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണോ. എങ്കില്‍ അത് നിങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എന്നാല്‍ ദിവസം പരമാവധി പ്രയോജനപ്പെടുത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചേക്കും. സ്വയം മുന്‍കൈ എടുക്കണം. ശരിയാണ് എല്ലാവര്‍ക്കും അതിന് സാധിച്ചെന്ന് വരില്ല, പക്ഷം ശ്രമം നടത്താവുന്നതാണ്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
അടുത്ത ദിവസങ്ങളില്‍ പ്രാധാന്യമുള്ള കാര്യങ്ങളില്‍ പരിഹാരം കാണുന്നതിന് മുന്‍പ് ചിന്തിക്കുക. ഭൗതിക സുരക്ഷ, സാമ്പത്തികം, തൊഴില്‍ എന്നീ മേഖലകളില്‍ നിന്ന് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ട സമയമാണിത്.
Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ആശയവിനിമയം ആവശ്യമായ എല്ലാ കാര്യങ്ങളിലും അച്ചടക്കവും ആത്മനിയന്ത്രണവും പ്രധാനമാണ്. നിങ്ങളുടെ ഭാഗം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വസ്തുതകള്‍കൊണ്ട് മാത്രമെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സാധിക്കു.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വീട്ടിലേക്കും കുടുംബത്തിലേക്കും നിങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം ഉണ്ടാകുന്ന സമയമാണിത്. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി എന്തും ചെയ്യാൻ ഗ്രഹങ്ങളിൽ നിന്ന് ചെറിയ സമ്മർദ്ദമുണ്ട്. പ്രത്യേകിച്ചും സാമ്പത്തികമായിട്ടുള്ള കാര്യങ്ങളില്‍.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുക. മറ്റുള്ളവർ അവരുടെ ആവശ്യങ്ങളിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കരുത്. എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ നിങ്ങൾ ശ്രമിക്കണം. അത് എത്രത്തോളം അടിച്ചേല്‍പ്പിക്കുന്നവയാണെങ്കിലും.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-6.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള മികച്ച അവസരമാണിത്. സമയം പാഴാക്കേണ്ടതില്ല. തിരശീലയ്ക്ക് പിന്നിൽ വളരെയധികം കാര്യങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾക്ക് നിരവധി തിരഞ്ഞെടുപ്പുകൾ ഉണ്ടെന്ന് നിങ്ങൾ പരാതിപ്പെട്ടേക്കാം. പക്ഷെ, ചില വ്യക്തികള്‍ ഒരിക്കലും സന്തോഷവാന്മാരാകില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
കന്നിരാശിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം കുറച്ച് പേര്‍ക്ക് മാത്രമെ സാധിക്കു. കുടുംബ സുരക്ഷയെക്കുറിച്ചുള്ള ഒരു ചോദ്യം വീണ്ടും തല ഉയര്‍ത്തുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. ഇത് സൗഹൃദത്തിന് അനുയോജ്യമായ നിമിഷം കൂടിയാണെന്ന് മനസിലാക്കുക.
Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ മറ്റുള്ളവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടി വന്നേക്കാം. പക്ഷെ അവർ ശരിയാണെന്ന് ഇതിനർത്ഥമില്ല. അർത്ഥശൂന്യവും നിസാരവുമായ ഒരു സംഘർഷം ഒഴിവാക്കാൻ നിങ്ങൾ വളരെ വിവേകപൂർവ്വം മുന്നോട്ട് നീങ്ങണം. എന്നാൽ സത്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾ ഭയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചുറ്റുമുള്ള എല്ലാ കാര്യങ്ങളേയും നന്നായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. അത് എതിര്‍പ്പുകളൊ അനുകൂലമായ കാര്യങ്ങളോ ആവാം. നിങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് മറ്റുള്ളവര്‍ക്ക് ശരിക്കും മനസിലായിട്ടില്ല എന്നാണ് തോന്നുന്നത്. നിങ്ങള്‍ ഒരുപക്ഷെ ശരിയായിരിക്കാനും സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-5.jpg)
Also Read:Weekly Horoscope (March 27- April 02, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നല്‍കുന്ന ഗ്രഹമാണ് വ്യാഴം. എന്നാല്‍ നിങ്ങളുടെ അവസരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് കൂടുതല്‍ സമ്മര്‍ദം നല്‍കാന്‍ ഒരുങ്ങുകയാണ് ചൊവ്വ. നിങ്ങൾ അപ്രസക്തമായ വഴികള്‍ ഉപേക്ഷിച്ച് ശരിക്കും പ്രധാനപ്പെട്ടതുമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
സമീപകാലത്തുണ്ടായ വൈകാരികമായ സംഭവങ്ങളാല്‍ നിങ്ങൾ ഇപ്പോഴും അസ്വസ്ഥരാണ്. എന്നാൽ അടുത്ത വാരാന്ത്യത്തോട് അടുക്കുമ്പോൾ ഒരു മാറ്റം സംഭവിച്ചേക്കാം. അടുത്ത പങ്കാളിയെ നിങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുക. അവർ തയാറാവുകയാണെങ്കില്‍ മാത്രം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താരതമ്യേന അനുകൂലമായ സമയമാണിത്. അതിനാല്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ല. ആത്മീയവും ആദ്ധ്യാത്മികവുമായ ചോദ്യങ്ങളാണ് ഈ നിമിഷത്തിൽ ഏറ്റവും കൂടുതലായുള്ളത്. അതുകൊണ്ടാണ് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടതുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ക്ക് അടുത്തെത്തിയ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രമങ്ങള്‍ തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാനുള്ള കാര്യമുണ്ടാകുമെന്ന് തോന്നുന്നു. എന്നാല്‍ എന്ത് വെല്ലുവിളിയേയും നേരിടാന്‍ തയാറാകുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-3.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.