scorecardresearch

Daily Horoscope April 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope April 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 6

Daily Horoscope April 06, 2022: ഇന്നത്തെ ദിവസത്തെ രാശിയായി ചിങ്ങത്തെ കണക്കാക്കാം. ചിങ്ങം രാശിയിലുള്ള ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. അവയ്ക്ക് സിംഹത്തിന്റെ ആകൃതിയായിരിക്കും. ഇതിന് പിന്നില്‍ ഒരു മഹത്തായ ഐതീഹ്യമുണ്ട്. മറുവശത്ത്, ഇത് എനിക്ക് ഒരു വലിയ ചോദ്യചിഹ്നമായി തോന്നുന്നു. ചിങ്ങം രാശിയില്‍ ഉള്‍പ്പെട്ട ആളുകളുടെ പ്രധാന ഉദ്ദേശം ബാക്കിയുള്ളവരോട് ചില വിചിത്രമായ ചോദ്യങ്ങള്‍ ചോദിക്കുകയാണോ?

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ചിന്ത ആവശ്യമാണ്. ആഴ്‌ച അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ പദ്ധതികള്‍ പെട്ടെന്ന് മാറ്റാൻ തീരുമാനിച്ചിരിക്കുമെന്ന് തോന്നുന്നു. അടുത്തയാഴ്ച നിങ്ങൾ മറ്റൊരു പെട്ടെന്നുള്ള മാറ്റം വരുത്താനിടയുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ പ്രധാന ലക്ഷ്യം ഉപേക്ഷിക്കുകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ നിലവിലെ പാതയിലൂടെ മുന്നോട്ട് പോകുക, പുരോഗതിയെ തടസപ്പെടുത്താന്‍ താത്ക്കാലിക കാലതാമസം അനുവദിക്കരുത്. നിങ്ങൾ രണ്ട് ചുവടുകൾ പിന്നോട്ട് വെച്ചാലും, നിങ്ങൾ ഉടൻ തന്നെ മൂന്ന് ചുവടുകൾ മുന്നോട്ട് കുതിക്കും.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇത് വർഷത്തിലെ വളരെ സജീവമായ സമയമാണ്. നിങ്ങളുടെ കഴിവുകള്‍ക്കായി കുറച്ച് സമയം മാറ്റി വയ്ക്കാവുന്നതാണ്. ഒന്നും ആസൂത്രണം ചെയ്‌തിട്ടില്ലെങ്കിലും സാഹചര്യത്തിന്റെ മാറ്റം ആഴത്തിൽ ഉത്തേജിപ്പിക്കുന്നതും അത്യധികം ആസ്വാദ്യകരവുമാകുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഒരു വികാരനിർഭരമായ യാത്രയ്ക്ക് ഇനിയും സമയമുണ്ട്.

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികൾ നിങ്ങളെ നേട്ടങ്ങളുടെ പുതിയതും അതിശയിപ്പിക്കുന്നതുമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഇത് നിങ്ങളുടെ രാശിയിലെ സൂര്യന്റെ സ്വാധീനം കൊണ്ടല്ല. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾ ശ്രദ്ധാകേന്ദ്രമാകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇപ്പോൾ നിങ്ങളെ തടയാൻ ഒന്നിനും സാധിക്കില്ല. ജോലിസ്ഥലത്ത് പോലും, കാലതാമസങ്ങളെയും പ്രതിബന്ധങ്ങളെയും കുറിച്ച് നിങ്ങൾക്ക് സാധാരണയേക്കാൾ കൂടുതൽ ബോധമുണ്ടാകാം. അൽപ്പം ഭാവനയും സംവേദനക്ഷമതയും ഉപയോഗിച്ച് നിങ്ങൾക്ക് ഏത് പ്രശ്‌നത്തെയും നേരിടാം. പങ്കാളികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കിക്കൊണ്ട് നിങ്ങളുടെ വികാരങ്ങൾ വിശദീകരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പല കാര്യങ്ങളിലും സ്വയം വിലയിരുത്തല്‍ ഉണ്ടാകുന്നത് നല്ലതാണ്. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ആഗ്രഹങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം കേള്‍ക്കേണ്ട സമയങ്ങളുണ്ട്. അവർ കൂടുതൽ അനുഭവപരിചയമുള്ളവരാണെന്ന് പറയണം. നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്ത മാസത്തേക്ക്, നിങ്ങളുടെ തൊഴില്‍പരമായ ലക്ഷ്യങ്ങൾക്കോ ​​​​അല്ലെങ്കിൽ നിങ്ങളുടെ കൂട്ടായ്മയില്‍  ബഹുമാനവും അന്തസും വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും പ്രവർത്തനത്തിൽ നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുമ്പത്തെ പദ്ധതികളില്‍ നിന്ന് പിന്മാറാൻ നിങ്ങൾ നിർബന്ധിതരായേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇപ്പോൾ ആരംഭിക്കുന്നതെന്തും അടുത്ത മാസം കുറച്ച് സമയത്തേക്ക് പൂർത്തിയാകാന്‍ സാധിക്കില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ചില സുപ്രധാന സംഭവവികാസങ്ങൾ ദിവസങ്ങൾ കടന്നുപോകുന്നതുവരെ നിങ്ങളുടെ ശ്രദ്ധയിൽപ്പെടില്ല. അതിനാൽ ഇന്ന് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കി  ഭാവിയെ വിലയിരുത്തരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിലെ പുതിയ സംഭവവികാസങ്ങളുടെ പിന്നില്‍ സാഹസിക താത്പര്യങ്ങളാണ്. യാത്രയ്ക്ക് സമയം അനുവദിക്കുന്നതിന് മറ്റ് പരിഗണനകൾ മാറ്റിവെക്കണമെന്ന് ഞാൻ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്നു. ആത്മാവിന് വേണ്ടിയാണോ ശരീരത്തിന് വേണ്ടിയാണോ യാത്ര ചെയ്യുന്നതെന്ന് തീരുമാനിക്കുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

സാമൂഹിക വിജയവും വൈകാരിക സന്തോഷവും ശരിയായ മനോഭാവം സ്വീകരിക്കുന്നതിനുള്ള സമ്മാനമാണ്. പങ്കാളികളെ അവരുടെ സ്വന്തം താത്പര്യങ്ങള്‍ക്ക് വിട്ടാല്‍ അവർ സ്നേഹത്തോടെയും ഉദാരതയോടെയും പ്രതികരിക്കും. നിയമപരമായ ഒരു ചോദ്യം മുന്നിലുണ്ട്.

Also Read:Weekly Horoscope (April 03- April 09, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ നടത്തിയ എല്ലാ പ്രയത്‌നത്തിനും ചെറുതെങ്കിലും അംഗീകാരം ലഭിക്കുമെന്ന് തോന്നിയേക്കാം. പൊതുവെ ആളുകൾ നിങ്ങളെ കൂടുതൽ ശ്രദ്ധിക്കുകയും നിങ്ങളുടെ നല്ല ഗുണങ്ങൾ നന്നായി ശ്രദ്ധിക്കുകയും ചെയ്യുന്ന സമയമാണിത്. നിങ്ങൾ ഒരു അതിലോലമായ പുഷ്പം പോലെയാണ്. നിങ്ങളെ പരിപാലിക്കേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഇപ്പോഴും ഒരു പ്രത്യേക സാഹചര്യത്തിലാണ്. മറ്റ് ആളുകളെ അലട്ടുന്ന ചില പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾ രക്ഷിക്കപ്പെടും. എന്നാലും ഇപ്പോൾ നിങ്ങളുടെ ദീർഘകാല അഭിലാഷങ്ങളെക്കുറിച്ച് ചിന്തിക്കുകയും ശരിക്കും അനുയോജ്യമാണോ എന്ന് ചോദിക്കുകയും വേണം. പഴയ സുഹൃത്തിൽ നിന്ന് ആശയങ്ങൾ ലഭിക്കുന്നത് നിങ്ങൾക്ക് പ്രയോജനം ചെയ്യും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: