New Update
/indian-express-malayalam/media/media_files/pN3hPLhbRORbQNefjeLW.jpeg)
ചവ്വരി ഉണ്ണിയപ്പം
ഉണ്ണിയപ്പം ഇഷ്ടം ഇല്ലാത്തവരുണ്ടോ?. അരിപ്പൊടിയും, ശർക്കരയും, പഴവും ചേർത്ത് നെയ്യിൽ വറുത്തെടുക്കുന്ന ഉണ്ണിയപ്പം എത്ര കഴിച്ചാലും മതി വരില്ല. ഈ ഉണ്ണിയപ്പത്തിന് ഒരു മേക്കോവർ ആയാലോ. അരിപ്പൊടിയും വേണ്ട ശർക്കരയും വേണ്ട, വ്യത്യസ്ത ചേരുവകൾ കൊണ്ട് സ്പൈസി ആയി ഇത് പാകം ചെയ്തെടുക്കാം. അതിനായി ചവ്വരിയും, നിലക്കടലയും, സ്വൽപ്പം ബീറ്റ്റൂട്ടും മതിയാകും. ക്രിസ്പിയായ ഈ ഉണ്ണിയപ്പം ചായക്കൊപ്പം കഴിച്ചു നോക്കൂ.
Advertisment
ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചവ്വരി ഉണ്ണിയപ്പത്തിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചവ്വരി
- ബീറ്റ്റൂട്ട്
- ഉരുളക്കിഴങ്ങ്
- ജീരകം
- പച്ചമുളക്
- നിലക്കടല
- ഉപ്പ്
- കുരുമുളക്
- പനീർ
Advertisment
തയ്യാറാക്കുന്ന വിധം
- ആവശ്യത്തിന് ചവ്വരി വെള്ളത്തിൽ കുതിർത്തെടുക്കുക.
- അതിലേക്ക് ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർക്കുക.
- വേവിച്ച് തൊലി കളഞ്ഞെടുത്ത ഉരുളക്കിഴങ്ങ് ഉടച്ചെടുത്തത്, അൽപ്പം ജീരകം, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർക്കുക.
- വറുത്തെടുത്ത നിലക്കടല ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- അൽപ്പം പനീറിലേക്ക് കുരുമുളകുപൊടി ചേർത്തിളക്കുക.
- ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ചേർത്ത ചവ്വരിയിൽ നിന്നും അൽപ്പം വീതം എടുത്ത് ഉള്ളിൽ പനീർ വച്ച് ഉരുട്ടിയെടുക്കുക. നെയ്യപ്പ ചട്ടിയിൽ കുറച്ച് നെയ്യോ എണ്ണയോ പുരട്ടി ഉരുളകൾ വെച്ച് വറുത്തെടുക്കുക.
Read More
- ചെമ്മീൻ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം
- മസാല ദോശയിൽ ഈ പരീക്ഷണം ചെയ്തു നോക്കൂ, കിടിലൻ രുചിയാണ്
- തനി നാടൻ ഉള്ളി തീയൽ, ഈ റെസിപ്പിയിൽ തയ്യാറാക്കി നോക്കൂ
- കൊതിയൂറും മുട്ട ചമ്മന്തി ചോറ്
- കറുമുറു കഴിക്കാൻ കായ വറുത്തെടുക്കാം മിനിറ്റുകൾക്കുള്ളിൽ
- റെസ്റ്റോറൻ്റ് സ്റ്റൈലിൽ പനീർ ബട്ടർ മസാല കഴിച്ചാലോ, ഇതാ റെസിപ്പി
- സൗത്തിന്ത്യൻ സ്പെഷ്യൽ തൈര് വട
- ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഇനി ചപ്പാത്തിക്ക് മറ്റൊരു കറി വേണ്ട
- ഏട്ട മുട്ട കണ്ടിട്ടുണ്ടോ? കാഴ്ചയിലെ ചേല് മാത്രമല്ല കൊതിപ്പിക്കും രുചിയാണ്
- ക്ലാസിക് കൂൺ മസാല തയ്യാറാക്കാം സിംപിളായി
- വിഭവം പച്ചടിയാണ്, പക്ഷേ പാഷൻ ഫ്രൂട്ടാണ് ഇതിലെ താരം
- അടിപൊളി രുചിയാണ് തയ്യാറാക്കാൻ എളുപ്പവും, പെപ്പർ ചിക്കൻ റെസിപ്പി
- നാടൻ ഞണ്ട് റോസ്റ്റ് കുട്ടനാടൻ സ്റ്റൈലിൽ ഒരു തവണ ട്രൈ ചെയ്യൂ
- ചിക്കൻ ഇല്ലെങ്കിലും ഇനി കബാബ് കഴിക്കാം, ഇതാ ഒരു സിംപിൾ റെസിപ്പി
- തക്കാളി ഉണ്ടെങ്കിൽ എടുത്തോളൂ, ചായക്കൊപ്പം നല്ല ചൂട് ബജ്ജി കഴിക്കാം
- ചിക്കൻ കറി മാറി നിൽക്കും ഈ മഞ്ചൂരിയൻ്റെ രുചിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us