New Update
/indian-express-malayalam/media/media_files/APJNezmbB8vLkcKPWPNG.jpg)
ഏട്ട മുട്ട (കൂരി മുട്ട)
കുളങ്ങളിലും ആറ്റിലും കണ്ടു വരുന്ന കൂരി തന്നെയാണ് ഏട്ട. ശുദ്ധ ജലത്തിൽ മാത്രമല്ല കടലിലും ഇവ കാണപ്പെടാറുണ്ട്. തലക്കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ഈ മത്സ്യമാണ്. അതിലും രുചികരമായ മറ്റൊരു ഐറ്റം ഇതുപയോഗിച്ച് റെഡിയാക്കാം. കൂരിയുടെ മുട്ട കണ്ടിട്ടുണ്ടോ?. മുന്തിരി കുലപോലെയുള്ള ഇവയുടെ മുട്ട കാണാൻ തന്നെ ഭംഗിയാണ്. ഈ മുട്ടകൾ ഉപയോഗിച്ച് രുചികരവും വ്യത്യസ്തവുമായി വിഭവങ്ങൾ പാകം ചെയ്തെടുക്കാൻ സാധിക്കും. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഏട്ട മുട്ട റോസ്റ്റ് ചെയ്യുന്ന വിധം പരിചയപ്പെടുത്തി തരുന്നു.
Advertisment
ചേരുവകൾ
- ഏട്ടമുട്ട
- മഞ്ഞൾപ്പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- വെളുത്തുള്ളി
- ചുവന്നുള്ളി
- പച്ചമുളക്
- കറിവേപ്പില
- മുളകുപൊടി
- വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക.
- മറ്റൊരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക.
- ഉള്ളിയുടെ നിറം മാറി വരുമ്പോൾ വേവിച്ചെടുത്ത ഏട്ട മുട്ട ചേർത്തിളക്കി യോജിപ്പിക്കുക.
- അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം അടുപ്പണച്ച് ചോറിനൊപ്പം കഴിച്ചു നോക്കൂ.
Advertisment
Read More
- ക്ലാസിക് കൂൺ മസാല തയ്യാറാക്കാം സിംപിളായി
- വിഭവം പച്ചടിയാണ്, പക്ഷേ പാഷൻ ഫ്രൂട്ടാണ് ഇതിലെ താരം
- അടിപൊളി രുചിയാണ് തയ്യാറാക്കാൻ എളുപ്പവും, പെപ്പർ ചിക്കൻ റെസിപ്പി
- നാടൻ ഞണ്ട് റോസ്റ്റ് കുട്ടനാടൻ സ്റ്റൈലിൽ ഒരു തവണ ട്രൈ ചെയ്യൂ
- ചിക്കൻ ഇല്ലെങ്കിലും ഇനി കബാബ് കഴിക്കാം, ഇതാ ഒരു സിംപിൾ റെസിപ്പി
- തക്കാളി ഉണ്ടെങ്കിൽ എടുത്തോളൂ, ചായക്കൊപ്പം നല്ല ചൂട് ബജ്ജി കഴിക്കാം
- ചിക്കൻ കറി മാറി നിൽക്കും ഈ മഞ്ചൂരിയൻ്റെ രുചിയിൽ
- സദ്യ സ്റ്റൈൽ മോര് കറിയുടെ റെസിപ്പി ഇതാണ്
- അഞ്ച് മിനിറ്റ് മതി ഇളനീർ ഹൽവ റെഡി
- ഹമൂസ് ഇതിലും ക്രീമിയായി തയ്യാറാക്കാൻ സാധിക്കുമോ?
- ചെറുനാരങ്ങ അച്ചാർ ഇനി കയ്പ്പില്ലാതെ തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- ചൂട് മസാല നീർദോശ തയ്യാറാക്കാം, അഞ്ച് മിനിറ്റ് മതി
- തക്കാളി ചമ്മന്തി തയ്യാറാക്കാൻ ഇത്ര എളുപ്പമോ?
- ഉരുളക്കിഴങ്ങ് മാത്രം മതി, കടയിൽ കിട്ടുന്നതിലും രുചിയിൽ പലഹാരം റെഡി
- കല്ലുമ്മക്കായ കൊതിപ്പിക്കും രുചിയിൽ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us